Around us

'സമാധാനപരമായി സമരം നടത്തുന്നവര്‍ക്കൊപ്പം,കര്‍ഷകര്‍ക്ക് പിന്തുണ';ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ കനേഡിയന്‍പ്രധാനമന്ത്രി

കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് വീണ്ടും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എവിടെയും സമാധാനപരമായി സമരം നടത്തുന്നവര്‍ക്കൊപ്പമാണ് താനെന്നായിരുന്നു, മാധ്യമങ്ങളോട് സംസാരിക്കവെ ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയത്. കര്‍ഷക പ്രതിഷേധത്തില്‍ ആശങ്ക പ്രകടിപ്പിച്ച ട്രൂഡോയുടെ പരാമര്‍ശത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് തന്റെ നിലപാട് കനേഡിയന്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ ആദ്യം പ്രതികരണമറിയിച്ച ലോക നേതാക്കളില്‍ ഒരാളായിരുന്നു ട്രൂഡോ. ഇതിന് പിന്നാലെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചത്. ട്രൂഡോയുടെ ഈ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും വിഷയത്തില്‍ വ്യക്തമായ ധരണയില്ലാത്ത അഭിപ്രായ പ്രകടനമാണ് ട്രൂഡോ നടത്തിയതെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രൂഡോ തന്റെ നിലപാട് ആവര്‍ത്തിച്ചത്. ലോകത്തെവിടെയാണെങ്കിലും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടി കാനഡ നിലകൊള്ളും. ഇപ്പോള്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചത് കാണുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ട്രൂഡോ പറഞ്ഞു.

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

SCROLL FOR NEXT