Around us

അരുന്ധതി റോയിയുടെ ലേഖനം പാഠപുസ്തകത്തില്‍; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

അരുന്ധതി റോയിയുടെ ലേഖനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി രംഗത്ത്. കാലിക്കറ്റ് സര്‍വകലാശാല ബി എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് 'കം സെപ്തംബര്‍' എന്ന ലേഖനം ഉള്‍പ്പെടുത്തിയത്. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കശ്മീരില്‍ ഇന്ത്യ ഭീകരവാദം നടത്തുന്നുവെന്നാണ് ലേഖനം പറയുന്നത്. ഇത് പാഠപുസ്തകത്തില്‍ നിന്നും ഉടന്‍ പിന്‍വലിക്കണം. സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണം. ന്യുനപക്ഷങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നാണ് ലേഖനം പറയുന്നത്. ഇത് ജനാധിപത്യത്തെ ചോദ്യം ചെയ്യലാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വന്‍ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ആരുടെ കയ്യില്‍ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പാഠപുസ്തകത്തിന്റെ ലക്ഷ്യം കാമ്പസുകളെ മതത്തിന്റെ പേരില്‍ വിഭജിക്കലാണ്. അല്‍ഖ്വയിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസില്‍ ഉള്‍ക്കൊള്ളിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. പാഠഭാഗത്തിന്റെ തുടക്കത്തില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്ന ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായിട്ടാണ് എഡിറ്റര്‍ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.സംസ്ഥാന സര്‍ക്കാര്‍ അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ തയ്യാറാവണം. നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT