Around us

'ആഭ്യന്തര സെക്രട്ടറിയുടെത് പിണറായി പറഞ്ഞു കൊടുത്ത റിപ്പോര്‍ട്ട്'; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് ചെന്നിത്തല

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോക്കുകളും വെടിക്കോപ്പുകളും കാണാതായില്ലെന്ന ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ല. പിണറായി വിജയന്‍ പറഞ്ഞു കൊടുക്കുന്നതു പോലെ എഴുതിയുണ്ടാക്കുന്ന റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്ലാ പര്‍ച്ചേസിനും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് ആഭ്യന്തര സെക്രട്ടറി. ആ റിപ്പോര്‍ട്ട് ആര്‍ക്ക് വേണമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കള്ളനെ കാവലേല്‍പ്പിക്കുന്നതു പോലെയാണത്. റിപ്പോര്‍ട്ട് പുച്ഛത്തോടെ തള്ളിക്കളയുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. തിരുവനന്തപുരത്ത് പൊലീസ് മേധാവിക്കായി നിര്‍മിച്ച വില്ല സന്ദര്‍ശിച്ച ശേഷമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT