Around us

‘ആരുടെയും പൗരത്വം ഇല്ലാതാക്കില്ല’, നിയമം പൗരത്വം നല്‍കാനാണെന്ന വാദവുമായി പ്രധാനമന്ത്രി 

THE CUE

പരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കില്ലെന്ന വാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വം ആര്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ചാണ് നിയമമെന്നും മോദി പറഞ്ഞു. ബംഗാള്‍ സന്ദര്‍ശനത്തിനിടെ രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം.

'പൗരത്വ ഭേദഗതി നിയമത്തില്‍ യുവാക്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഉറപ്പിച്ചു പറയാം നിയമം ആരുടെയും പൗരത്വം എടുത്ത് കളയില്ല. നിയമ ഭേദഗതി സംബന്ധിച്ച് യുവാക്കള്‍ക്കിടയില്‍ നിരവധി സംശയങ്ങളുണ്ട്. ഇത് മുതലെടുത്ത് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ചിലര്‍ തെറ്റിദ്ധാരണകള്‍ പരത്തുകയാണ്. സംശയങ്ങള്‍ മാറ്റുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്', പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം വടക്കു കിഴക്കന്‍ മേഖലകളിലെ ജനങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കില്ലെന്നും മോദി അവകാശപ്പെട്ടു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിലകാര്യങ്ങള്‍ മനസിലാക്കാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. കൂടുതല്‍ വ്യക്തത നല്‍കിയിട്ടും നിക്ഷിപ്ത താല്‍പര്യമുള്ളവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പാക്കിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ക്രൂരത ലോകത്തിനെല്ലാം അറിയാം. ഈ അതിക്രമങ്ങള്‍ എന്തിനായിരുന്നുവെന്ന് പാക്കിസ്താന്‍ വ്യക്തമാക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT