Around us

‘സ്വേച്ഛാധിപത്യത്തിന്റെ അങ്ങേയറ്റം, ഈ അപമാനം മറക്കില്ല, തിരിച്ചെത്തിയിരിക്കും’; പോലീസ് നടപടിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ് 

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനെത്തിയ ചന്ദ്ര ശേഖര്‍ ആസാദിനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്ത് ഡല്‍ഹിയിലെത്തിച്ചു. സ്വേച്ഛാധിപത്യത്തിന്റെ അങ്ങേയറ്റമെന്നായിരുന്നു പോലീസ് നടപടിയെ ചന്ദ്രശേഖര്‍ ആസാദ് വിശേഷിപ്പിച്ചത്. തന്റെ കൂടെയുണ്ടായിരുന്നവരെ പോലീസ് മര്‍ദിച്ചതായും ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററിലൂടെ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തെലങ്കാനയില്‍ സ്വേച്ഛാദിപത്യം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു, ആദ്യം അവര്‍ എന്റെ കൂടെയുണ്ടായിരുന്നവരെ ലാത്തികൊണ്ട് മര്‍ദിച്ചു, പിന്നീട് എന്നെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഡല്‍ഹിയിലേക്ക് തിരിച്ചയക്കുകയാണെന്നും ഇന്ന് പുലര്‍ച്ചെ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ചന്ദ്രശേഖര്‍ ആസാദ് പറയുന്നു. ഈ അപമാനം തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും, ഉടന്‍ തന്നെ മടങ്ങിയെത്തുമെന്നും തെലങ്കാന മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ഞായറാഴ്ചയായിരുന്നു ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക് മുമ്പായായിരുന്നു നടപടി. പ്രതിഷേധത്തിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലെന്നും, പരിപാടിയുമായി മുമ്പോട്ട് പോകാതിരിക്കാനാണ് കസ്റ്റഡിയെന്നും ഹൈദരാബാദ് പോലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ചന്ദ്രശേഖര്‍ ആസാദിനെ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ചത്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT