Around us

'സി സ്‌പേസ്'; സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് കേരളപ്പിറവി ദിനത്തില്‍ തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാവുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒടിടി പ്ലാറ്റ്‌ഫോം സി സ്‌പേസ് എന്ന പേരിലാകും അറിയപ്പെടുക.

തിയേറ്റര്‍ റിലീസിന് ശേഷമാകും സിനിമകള്‍ ഒ.ടി.ടിയിലേക്ക് എത്തുക. അതുകൊണ്ട് തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റര്‍ വരുമാനത്തിന് നഷ്ടം സംഭവിക്കുകയില്ല. മാത്രമല്ല, ഓരോ നിര്‍മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ കീഴില്‍ സിനിമാസ്വാദനത്തിനായി സംവിധാനമൊരുക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം. ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.

കലാമൂല്യമുള്ളതും സംസ്ഥാന ദേശീയ അന്തര്‍ദേശീയ പുരസ്‌കാരം നേടിയതുമായ ചിത്രങ്ങള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും. ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം 2022 ജൂണ്‍ ഒന്ന് മുതല്‍ കെഎസ്എഫ്ഡിസി ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT