ന്യൂസ് മിനിറ്റ് 
Around us

‘സ്മാര്‍ട്ട് ഫോണ്‍ വാങ്ങൂ,ഒരു കിലോ ഉള്ളി സൗജന്യമായി നേടൂ’

THE CUE

രാജ്യത്ത് ഉള്ളിവില ഡബിള്‍ സെഞ്ചുറി അടിക്കാനൊരുങ്ങുമ്പോള്‍ വ്യത്യസ്ഥമായ വിപണന തന്ത്രവുമായി മറ്റ് വ്യാപാരികള്‍ രംഗത്തെത്തുകയാണ്. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ മൊബൈല്‍ വ്യാപാരി സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കാമെന്ന ഓഫറാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

എസ്ടിആര്‍ മൊബൈല്‍സ് എന്ന സ്ഥാപനമാണ് ഉള്ളിയെ വിലപിടിപ്പുള്ള സമ്മാനമാക്കിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ബോര്‍ഡും സ്ഥാപനത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വില്‍പ്പന ഉഷാറായെന്ന് ഉടമ ശരവണ കുമാര്‍ പറയുന്നു. എട്ട് വര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനത്തില്‍ ഒരു ദിവസം രണ്ട് ഫോണാണ് വിറ്റുപോയിരുന്നത്. പുതിയ ഓഫര്‍ പ്രഖ്യാപിച്ചതോടെ കൂടുതല്‍ വില്‍പ്പനയുണ്ടെന്ന് ശരവണ കുമാര്‍ അവകാശപ്പെടുന്നു.

തമിഴ്‌നാട്ടില്‍ ഉള്ളിക്ക് കിലോയ്ക്ക് 180 രൂപയാണ്. ബംഗളൂരുവില്‍ 200 കടന്നു.ഇവിടെ കാര്‍ സര്‍വ്വീസ് ചെയ്യുന്നതിന് ഉള്ളി സമ്മാനമായി നല്‍കുമെന്ന വാഗ്ദാനമുണ്ടായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT