Business

മാരുതി സുസുക്കിയും ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു

THE CUE

കൊച്ചി: മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡും മുന്‍ നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച ധാരണാ പത്രം ഇരു സ്ഥാപനങ്ങളും ഒപ്പിട്ടു. ഉയര്‍ന്ന വായ്പ, ദീര്‍ഘ തിരിച്ചടവ് കാലാവധി, മികച്ച പലിശ നിരക്കുകള്‍, അതിവേഗ വായ്പ തുടങ്ങിയ സൗകര്യങ്ങളാണ് പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഓയുമായ അജയ് സേത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ, ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, സിഒഒയും റീട്ടെയ്ല്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍, ഇരു സ്ഥാപനങ്ങളില്‍ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സാമ്പത്തിക പങ്കാളിയായി 2019 ഓഗസ്റ്റിലാണ് മാരുതി സുസുക്കി ലിമിറ്റഡ് ഫെഡറല്‍ ബാങ്കിനെ അംഗീകരിച്ചത്.

ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ മാരുതി സുസുക്കിയെ സഹായിക്കുമെന്ന് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള സാന്നിധ്യം മാരുതി ഉപഭോക്താക്കളുടെ അടിത്തറ വിപുലപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുമായി കൈകോര്‍ക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് ഫെഡറല്‍ ബാങ്ക് മേധാവി ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT