Around us

ബുര്‍ഖയ്ക്കുള്ളില്‍ ക്യാമറയൊളിപ്പിച്ച് ഷഹീന്‍ബാഗില്‍, ട്വിറ്ററില്‍ മോദിയും ഫോളോ ചെയ്യുന്ന യൂട്യൂബറെ കയ്യോടെ പൊക്കി പ്രതിഷേധക്കാര്‍ 

THE CUE

ഷഹീന്‍ബാഗ് സമരപ്പന്തലില്‍ ബുര്‍ഖയണിഞ്ഞ് സംഘപരിവാര്‍ അനുകൂലിയായ യുവതിയെത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഒളിക്യാമറ ഉപയോഗിച്ച് പ്രതിഷേധക്കാരുടെയും അവരോട് സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ യുവതി ശ്രമിച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഘപരിവാറിന് അനുകൂലമായി വീഡിയോകള്‍ ചെയ്യുന്ന യൂട്യൂബര്‍ ഗുന്‍ജ കപൂറാണ് യുവതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാവ് തേജസ്വി സൂര്യയുമടക്കമുള്ളവര്‍ ഗുന്‍ജ കപൂറിനെ ഫോളോ ചെയ്യുന്നുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സമരപ്പന്തലിലെത്തിയ യുവതി അസാധാരണമായി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെയാണ് പ്രതിഷേധക്കാര്‍ക്ക് സംശയം തോന്നിയത്. സംശയം വര്‍ധിച്ചതോടെ സമരപ്പന്തലില്‍ തന്നെ ചിലര്‍ യുവതിയെ പരിശോധിക്കണം എന്നാവശ്യപ്പെട്ടു. തുടര്‍ന്ന് സ്ത്രീകള്‍ ചേര്‍ന്ന് യുവതിയെ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് ബുര്‍ഖയ്ക്കുള്ളില്‍ യുവതി ഒളിപ്പിച്ചിരുന്ന ക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തിയാണ് യുവതിയെ ഷഹീന്‍ബാഗില്‍ നിന്ന് പുറത്തെത്തിച്ചത്.

കാമറയുമായി എന്തിനാണ് സമരപന്തലില്‍ വന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇത് മാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയമല്ലെന്ന് കയര്‍ത്തു കൊണ്ടുള്ള മറുപടിയായിരുന്നു ഗുന്‍ജ കപൂര്‍ നല്‍കിയത്. യുവതിയെ സമരക്കാര്‍ ചോദ്യം ചെയ്യുന്നതിന്റെയും, പോലീസെത്തി ഇവരെ രക്ഷിച്ച് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT