‘പൗരത്വ പ്രതിഷേധത്തിന് നേരെ വീണ്ടും വെടിവെപ്പ്’; ഷഹീന്‍ ബാഗില്‍  വെടിവെച്ച അക്രമി പിടിയില്‍

‘പൗരത്വ പ്രതിഷേധത്തിന് നേരെ വീണ്ടും വെടിവെപ്പ്’; ഷഹീന്‍ ബാഗില്‍ വെടിവെച്ച അക്രമി പിടിയില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നേരെ ദില്ലിയില്‍ വീണ്ടും വെടിവെപ്പ്. സ്ത്രീകളും കുട്ടികളും സമരം നടത്തുന്ന ഷഹീന്‍ ബാഗിലാണ് വെടിവെപ്പ്. വെടിവെച്ച അജ്ഞാതനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആഴ്ച രണ്ടാം തവണയാണ് ദില്ലിയില്‍ പൗരത്വ പ്രതിഷേധത്തിന് നേരെ വെടിവെപ്പുണ്ടാകുന്നത്.

ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പോലീസ് നിന്നിരുന്ന ഭാഗത്ത് നിന്നാണ് അക്രമി വന്നതെന്നും ഇയാളെ തടഞ്ഞില്ലെന്നും ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധ പ്രകടനത്തിന് നേരെയും വെടിവെപ്പുണ്ടായിരുന്നു. വെടിവെപ്പില്‍ വിദ്യാര്‍ത്ഥിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. അക്രമി വെടിവെക്കുമ്പോളും പൊലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. സഹായത്തിന് അഭ്യര്‍ത്ഥിച്ചിട്ടും പൊലീസ് നിരസിച്ചു.

ജാമിയയില്‍ വെടിവെച്ച പതിനേഴുകാരനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാമെന്ന് പറഞ്ഞായിരുന്നു വെടിവെച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in