Around us

കുളത്തൂപ്പുഴ വെടിയുണ്ട: പരിശോധിക്കാന്‍ എന്‍ഐഎയും മിലിട്ടറി ഇന്റലിജന്‍സും, സൂചനകള്‍ ലഭിച്ചെന്ന് ഡിജിപി 

THE CUE

തിരുവനന്തപുരം-തെന്മല സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം ദേശിയ അന്വേഷണ ഏജന്‍സിയും മിലിറ്ററി ഇന്റലിജന്‍സും അടക്കം പരിശോധിക്കും. മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കുളത്തൂപ്പുഴയിലെത്തിയി അന്വേഷണം ആരംഭിച്ചു. 14 വെടിയുണ്ടകളാണ് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതില്‍ 12 എണ്ണത്തില്‍ പാക്തിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി(പിഒഎഫ്) എന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സേനകള്‍ ഉപയോഗിക്കുന്ന തിരകളില്‍ ഐഒഎഫ് (ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി) എന്നാണ് രേഖപ്പെടുത്തുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രാഥമിക അന്വേഷണത്തില്‍ ചില സൂചനകള്‍ ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വിവിരങ്ങള്‍ കേന്ദ്രസേനകള്‍ക്ക് കൈമാറിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും, പാക്കിസ്താന്‍ മുദ്രയുള്ളത് കൊണ്ടാണ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതെന്നും ഡിജിപി പറഞ്ഞു.

വെടിയുണ്ടകളില്‍ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതരമാണെന്ന് ഉന്നതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇതെന്ന് പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ലോങ് റേഞ്ചില്‍ വെടിവെയ്ക്കാവുന്ന തോക്കുകളില്‍ ഉപയോഗിക്കുന്ന 7.62 എംഎം ഉണ്ടകളാണ് കണ്ടെത്തിയത്.

ശനിയാഴ്ചയായിരുന്നു കുളത്തൂപ്പുഴയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയത്. അതുവഴി കടന്നുപോയ ജോഷി, അജീഷ് എന്നിവരാണ് പത്രക്കടലാസില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ ഇവ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘവും, ഫൊറന്‍സിക്-വിരലടയാള വിഭാഗവും, ബോംബ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

SCROLL FOR NEXT