Around us

കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി സ്ഥിരീകരണം

ഇന്തോനേഷ്യയില്‍ കാണാതായ വിമാനം കടലില്‍ തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു. ജാവ കടലില്‍ നിന്ന് വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും രഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.

വിമാനത്തിലുണ്ടായിരുന്നവരെല്ലാം അപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 50 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് തൊട്ടുപിന്നാലെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയും, റഡാറില്‍ നിന്ന് അപ്രത്യക്ഷമായി കടലില്‍ തകര്‍ന്നുവീഴുകയുമായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം 12 കിലോമീറ്റര്‍ അകലെ ലാകി ഐലന്റിനടുത്താണ് വിമാനം തര്‍ന്നുവീണതെന്ന് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി ബുഡി കാര്യ മാധ്യമങ്ങളോട് പറഞ്ഞു. പത്തിലേറെ കപ്പലുകള്‍ അപകട സ്ഥലത്ത് തെരച്ചിലിനായി വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിമാനം തകരാനുള്ള കാരണം വ്യക്തമായിട്ടില്ല.

Body Parts Found At Indonesian Plane Crash Site

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

SCROLL FOR NEXT