Around us

‘കയ്യിലുള്ള ടിക്കറ്റെല്ലാം തട്ടിപ്പറിച്ച് കടന്നുകളഞ്ഞു’; കണ്ണില്ലാത്ത എന്നോട് എന്തിനാണിങ്ങനെ ക്രൂരത’ ; ലിസി ചോദിക്കുന്നു 

THE CUE

അന്നന്നത്തെ അന്നത്തിന് ബുദ്ധിമുട്ടുന്ന കുടുംബത്തിന് ചെറിയൊരു സഹായമെങ്കിലുമാകുമല്ലോ എന്നു കരുതിയാണ് അന്ധയായ ലിസി ജോസ് ലോട്ടറി കച്ചവടം നടത്തുന്നത്. എന്നാല്‍ ഇത് രണ്ടാം തവണയാണ് ലിസി കബളിപ്പിക്കപ്പെടുന്നത്. കാഴ്ച്ച വൈകല്യം മുതലെടുത്താണ് രണ്ടു വട്ടവും ചിലര്‍ ലിസിയില്‍ നിന്നും ടിക്കറ്റ് തട്ടിയെടുത്ത് കടന്നുകളഞ്ഞത്. ചൊവ്വാഴ്ച പെരുമ്പാവൂര്‍ ഓണംകുളത്ത് കച്ചവടത്തിനിടെയായിരുന്നു സംഭവം. ലോട്ടറി ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന എത്തിയ ആള്‍ ടിക്കറ്റുകളെല്ലാം തട്ടിപ്പറിച്ച് കടന്നുകളഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരാള്‍ വന്ന് ലോട്ടറി ടിക്കറ്റ് വേണമെന്ന് പറഞ്ഞു. കൊടുത്തപ്പോള്‍ വേറെ നമ്പര്‍ ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് മുഴുവന്‍ ടിക്കറ്റും തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നുവെന്ന് ലിസി ദ ക്യൂവിനോട് പറഞ്ഞു. ശാരീരികമായി നിരവധി പ്രശ്‌നങ്ങളുണ്ട്, ഇതിനിടയിലാണ് കച്ചവടത്തിന് വരുന്നത്. ഇരുന്നാണ് ചെയ്യുന്നത്. ഇതിനിടയിലും ചിലര്‍ ഇങ്ങനെ ചെയ്താല്‍ ഞാന്‍ എന്ത് ചെയ്യും? ലിസി ചോദിക്കുന്നു.

'ഭര്‍ത്താവ് മരിച്ചു, രണ്ട് മക്കളുണ്ട്, മകന്റെ ഭാര്യ ഗുരുതര ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ ചെയ്ത് കിടക്കുകയാണ്, മകന്റെ കുട്ടികളില്‍ ഒരാള്‍ക്ക് ശാരീരിക വൈകല്യങ്ങളുണ്ട്, അതിന്റെ ചികിത്സയ്ക്ക് ഒത്തിരി പൈസ വേണം, രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞു, ഈ ജൂണില്‍ വീണ്ടും ഒരു ഓപ്പറേഷന്‍ ഉണ്ട്. അതുകൊണ്ടാണ് വയ്യെങ്കിലും ഞാനും കൂടി കഷ്ടപ്പെടുന്നത്. ഇതിനിടയിലാണ് ഇങ്ങനെ, എന്ത് ചെയ്യാനാ, എനിക്ക് കാഴ്ചയില്ലല്ലോ'. ലിസി ദ ക്യൂവിനോട് പറഞ്ഞു.

തട്ടിപ്പ് നടത്തിയവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. ലിസിക്ക് കാഴ്ചശക്തിയില്ല എന്നതും, സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഇല്ല എന്നതും അന്വേഷണത്തിന് വെല്ലുവിളിയാണെന്ന് പൊലീസ് ദ ക്യൂവിനോട് പറഞ്ഞു. സംഭവം നടന്നത് ആള്‍സഞ്ചാരം കുറഞ്ഞ സ്ഥലത്തായിരുന്നു, അടുത്തുള്ള പ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. എന്നാല്‍ ഇതുവരെ തട്ടിപ്പു നടത്തിയവരെ സംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ ഒരുസംഘം ലിസിയെ 500 രൂപയുടെ നിരോധിച്ച നോട്ട് നല്‍കി കബളിപ്പിച്ചിരുന്നു. നിരോധിച്ച 500 രൂപ നോട്ട് 500 രൂപയുടെ പുതിയ നോട്ടിന് സമാനമായി അരികുകള്‍ മുറിച്ചായിരുന്നു ലോട്ടറി വാങ്ങാനെത്തിയവര്‍ ലിസിക്ക് നല്‍കിയത്.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT