Around us

‘ഓര്‍മ്മയില്ലേ ഗുജറാത്ത് ...’; മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി പ്രകടനം 

THE CUE

മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യവുമായി കോഴിക്കോട് കുറ്റ്യാടിയില്‍ ബിജെപി പ്രകടനം. ഓര്‍മ്മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, എന്നിങ്ങനെ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ബിജെപി റാലി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്ച വൈകീട്ടാണ് ബിജെപി ദേശ രക്ഷാ മാര്‍ച്ച് സംഘടിപ്പിച്ചത്. രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത് എന്ന ആഹ്വാനവുമായിട്ടായിരുന്നു പരിപാടി. പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുള്ള മാര്‍ച്ച്. യൂത്ത് ലീഗിന് എതിരെയും പ്രവര്‍ത്തകര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുണ്ട്.

പൗരത്വ നിയമത്തെ പിന്‍തുണച്ചുള്ള ബിജെപി പരിപാടിക്കെതിരെ കുറ്റ്യാടിയില്‍ ചില വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. മാര്‍ച്ച് തുടങ്ങും മുന്‍പേ വ്യാപാരികള്‍ കടകള്‍ അടച്ച് പോവുകയായിരുന്നു. ഓട്ടോ ടാക്‌സി തൊഴിലാളികളടക്കം സ്ഥലത്തുനിന്ന് മാറിയിരുന്നു. പ്രദേശവാസികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ഭീഷണി മുഴക്കല്‍. കുറ്റ്യാടിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശായിരുന്നു ഉദ്ഘാടകന്‍. ഓര്‍മ്മയില്ലേ ഗുജറാത്ത് തുടങ്ങി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.

ഇതുസംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദ ക്യുവിനോടുള്ള കുറ്റ്യാടി പൊലീസിന്റെ മറുപടി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് ദ ക്യു ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരുടെ വാദം. വീഡിയോ കുറ്റ്യാടിയിലെ സംഭവത്തിന്റേതാണെന്ന് സ്ഥികീരിക്കാനും തയ്യാറായില്ല. പൗരത്വ ഭേദഗതി നിമയത്തെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ മുതലെടുപ്പ് നടത്തുകയാണെന്നായിരുന്നു കുറ്റ്യാടിയിലെ പരിപാടിയില്‍ എംടി രമേശിന്റെ വാദം. കഴിഞ്ഞദിവസം കോഴിക്കോട് നരിക്കുനിയിലും ബിജെപി പരിപാടിക്ക് മുന്‍പ് വ്യാപാരികള്‍ കടകള്‍ അടച്ചിരുന്നു. ഇവിടെ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയായിരുന്നു ഉദ്ഘാടകന്‍. ഇസ്ലാമിക തീവ്രവാദികളാണ് കടകളടച്ചതെന്ന്‌എപി അബ്ദുള്ളക്കുട്ടി അവരെ അധിക്ഷേപിക്കുകയും ചെയ്തു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT