Around us

'അധികാരത്തിലെത്തുക ലക്ഷ്യം', ബി.ജെ.പി 70 സീറ്റുകളില്‍ വിജയിക്കുമെന്ന് പി.കെ.കൃഷ്ണദാസ്

കേരളത്തില്‍ അധികാരത്തിലെത്തുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. 70 സീറ്റുകളില്‍ ബി.ജെ.പി വിജയിക്കും. കേവലം കുറച്ചു സീറ്റുകളില്‍ വിജയിക്കുക എന്നതല്ല, ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മുന്നോട്ട് പോകുന്നതെന്നും പി.കെ.കൃഷ്ണദാസ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ച ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥികളായി നിരവധി ആളുകളുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25,000ന് മുകളില്‍ വോട്ടുകള്‍ ലഭിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ഇത്തരത്തില്‍ 70 മണ്ഡലങ്ങളുണ്ട്. കേരളത്തില്‍ ആകമാനം വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.കെ.കൃഷ്ണദാസ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തദ്ദേശതെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ ബി.ജെ.പി കേരളത്തിലാകമാനം വലിയ ശക്തിയാണെന്നതിന്റെ തെളിവാണ്. പക്ഷെ, ബി.ജെ.പി വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ രണ്ട് മുന്നണികളും ഒരുമിക്കുന്ന പ്രവണത കേരളത്തില്‍ കണ്ടുവരുന്നത്. മതന്യൂനപക്ഷങ്ങളില്‍ നിന്ന് വളരെ കുറഞ്ഞ ശതമാനം വോട്ട് മാത്രമാണ് ലഭിക്കുന്നത്. ഇതിന് കാരണം യു.ഡി.എഫും എല്‍.ഡി.എഫും ഇവര്‍ക്കിടയില്‍ നടത്തിയിട്ടുള്ള ബി.ജെ.പി വിരുദ്ധ പ്രചാരണമാണെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു.

BJP Will Win In 70 Seats Says PK Krishnadas

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT