Around us

ബിജെപിയുടെ ചരിത്രവും വര്‍ത്തമാനവും പാഠ്യവിഷയമാക്കി ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വകലാശാല  

THE CUE

ബിജെപിയെ പാഠ്യവിഷയമാക്കി ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വകലാശാല. ബിജെപിയുടെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദിക്കുന്ന പുസ്തകമാണ് ബിരുദ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ഇടം പിടിച്ചിരിക്കുന്നത്. ശാന്തനു ഗുപ്ത രചിച്ച, 'ഭാരതീയ ജനതാ പാര്‍ട്ടി പാസ്റ്റ്, പ്രസന്റ് ആന്റ് ഫ്യൂച്ചര്‍- സ്റ്റോറി ഓഫ് വേള്‍ഡ്‌സ് ലാര്‍ജസ്റ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി' എന്ന പുസ്തകമാണ് പാഠ്യവിഷയമായി മാറുന്നത്. സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലാണ് പുസ്തകം പഠിപ്പിക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്തോനേഷ്യയിലെ അക്കാദമിക് വിദഗ്ധര്‍ക്കിടയില്‍, തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച പാര്‍ട്ടിയായ ബിജെപിയോട് താല്‍പര്യം വര്‍ധിച്ചു വരികയാണെന്ന് ഫാക്കല്‍റ്റി അംഗം ഹദ്‌സ മിന്‍ ഫദ്‌ലി പറഞ്ഞു. ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കൗടില്യ ഫെലോഷിപ്പ് പരിപാടിക്കായി ഇന്ത്യയിലെത്തിയപ്പോഴാണ് പുസ്തകത്തെ കുറിച്ച് മനസിലാക്കിയതെന്നും ഹദ്‌സ പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും, അതിനാല്‍ ഇന്ത്യയെ ഭരണകക്ഷിയായ ബിജെപിയെ മനസിലാക്കേണ്ടത് പ്രധാനമാണെന്നും ഹദ്‌സ പറഞ്ഞതായി ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പുസ്‌കത്തിന് ആഗോള തലത്തില്‍ ലഭിച്ച അംഗീകാരം എതൊരു എഴുത്തുകാരനെയും പോലെ തനിക്കും വളരെയധികം തൃപ്തി നല്‍കുന്നതാണെന്ന് ശാന്തനു ഗുപ്ത പ്രതികരിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT