Around us

‘ചായ കുടിച്ച് തീര്‍ക്കാവുന്ന പ്രശ്‌നം’; മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാനല്ല ഗവര്‍ണറെ നിയമിക്കുന്നതെന്ന് ഒ രാജഗോപാല്‍

THE CUE

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം സ്വകാര്യമായി പരിഹരിക്കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ഗവര്‍ണര്‍ സംയമനം പാലിക്കണം. ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന രണ്ട് പേര്‍ ഏറ്റുമുട്ടുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും ഭാഗത്ത് തെറ്റുണ്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

പരസ്യമായി പോരടിക്കുന്നത് ശരിയല്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഒരു ചായ കുടിച്ച് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമാണിത്.
ഒ രാജഗോപാല്‍

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭരണഘടന പ്രകാരം സര്‍ക്കാരിന്റെ തലപ്പത്ത് ഗവര്‍ണറാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനാണ് രാഷ്ട്രീയപരമായി നോക്കുമ്പോള്‍ കൂടുതല്‍ അധികാരം. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പരം ഉണ്ടാകും. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാനല്ല ഗവര്‍ണറെ നിയമിച്ചതെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

പരസ്പരം കുറ്റംപറയുന്നതിനെ അനുകൂലിക്കാനാവില്ല. വ്യക്തിപരമായി രണ്ട് പേരോടും തനിക്ക് അടുപ്പമുണ്ട്. പ്രശ്‌നപരിഹാരത്തിനായി ഇടപെട്ട് സംസാരിക്കുമെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT