Around us

'നടിയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നുവെന്ന് പറയുന്നു'; പശുവിനെ കൊല്ലാന്‍ നിരോധനമുണ്ടെന്ന് എം.ടി രമേശ്

ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞ നടി നിഖില വിമലിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ടെന്നും എം.ടി. രമേശ് പറഞ്ഞ

വിഷയത്തില്‍ നടിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ആളുകള്‍ ശ്രമിച്ചപ്പോള്‍ നടി അക്രമിക്കപ്പെടുന്നു എന്നുപറഞ്ഞ് ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ നടിയെ അനുകൂലിച്ചവര്‍ പതിനഞ്ചുകാരിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുന്നില്ലെന്നും എം.ടി. രമേശ് പറഞ്ഞു. 'കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ?' എന്ന പേരില്‍ ബി.ജെ.പി നടത്തിയ സമ്മേളനത്തിലായിരുന്നു എം.ടി രമേശിന്റെ പ്രസ്താവന.

ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രചാരണമായി നടത്തിയ ഒരു അഭിമുഖത്തിലാണ് നിഖില വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. 'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇവിടെ പശുവിനെ വെട്ടാന്‍ കഴിയില്ലല്ലോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി നമ്മുടെ നാട്ടില്‍ വെട്ടാമെന്നും ഇന്ത്യയില്‍ അത്തരമൊരു സിസ്റ്റം ഉണ്ടായിരുന്നില്ലെന്നും നിഖില പറഞ്ഞിരുന്നു.

വലിയ പിന്തുണയാണ് താരത്തിന്റെ പ്രസ്താവനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. തുടര്‍ന്ന് സംഘ്പരിവാര്‍ താരത്തിന് നേരെ സൈബര്‍ ആക്രമണവും നടത്തിയിരുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT