Around us

‘ജെഎന്‍യുവിന് പിന്തുണ’: ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി 

THE CUE

ജെഎന്‍യു കാമ്പസിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് താരം ദീപിക പദുകോണിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ. ബിജെപിയുടെ ദില്ലി യൂണിറ്റ് പ്രതിനിധിയാണ് തജീന്ദര്‍ പാല്‍ സിങ്. 'തുകടേ തുകടേ ഗ്യാങി'നെ പിന്തുണച്ച ദീപിക പദുക്കോണിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണം എന്നായിരുന്നു ബിജെപി നേതാവിന്റെ ആഹ്വാനം.

ഇന്നലെ വൈകിട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക ജെഎന്‍യു കാമ്പസിലെത്തിയത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമായിരുന്നു ദീപിക മടങ്ങിയത്. പതിനഞ്ചു മിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച താരം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ്, മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരുമായും സംസാരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദീപികയുടെ സന്ദര്‍ശനത്തിന് പിന്നാലെ നിരവധിപേരാണ് താരത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയത്. 'ഗുഡ് ഓണ്‍ യു ദീപിക' എന്നായിരുന്നു സ്വര ഭാസ്‌കര്‍ ദീപികയെ ടാഗ് ചെയ്തു കൊണ്ട് ട്വീറ്റ് ചെയ്തത്. ദീപികയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഐഷെ ഘോഷ് ഫെയ്‌സ്ബുക്കില്‍ അഭിനന്ദനം അറിയിച്ചത്. അതെസമയം ദീപികയെ വിമര്‍ശിച്ചു കൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ദീപികയുടെ ചിത്രം ഛപാക് ബഹിഷ്‌കരിക്കണമെന്ന തരത്തിലുള്ള മെസേജുകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT