അരുണ്‍ ജെയ്റ്റ്‌ലി 
Around us

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു   

THE CUE

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി (66) അന്തരിച്ചു. യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമായ ജയ്റ്റ്‌ലി ആഗസ്റ്റ് ഒമ്പതാം തീയതി മുതല്‍ എയിംസില്‍ ചികിത്സയിലായിരുന്നു. വാജ്‌പേയി, മോഡി സര്‍ക്കാരുകളില്‍ മന്ത്രി സ്ഥാനം വഹിച്ചു. ധനകാര്യവകുപ്പിന് പുറമെ വാര്‍ത്താവിനിമയം, നിയമം, കമ്പനികാര്യം, വാണിജ്യം, പ്രതിരോധം, വ്യവസായം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

ബിജെപി സര്‍ക്കാര്‍ നോട്ട് നിരോധനം, ജിഎസ്ടി മുതലായ നയങ്ങള്‍ ഏര്‍പ്പെടുത്തിയ സമയത്ത് ധനകാര്യമന്ത്രിയായിരുന്നു.  

1952ല്‍ ഡല്‍ഹിയിലാണ് ജനനം. സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍, ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എഴുപതുകളില്‍ എബിവിപിയിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് എത്തുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിയമപഠനം പൂര്‍ത്തിയാക്കിയിരുന്ന ജയ്റ്റ്‌ലി 1977ല്‍ അഭിഭാഷക ജോലിയും ആരംഭിച്ചു. സുപ്രീം കോടതിയില്‍ സീനിയര്‍ അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായി. കുറച്ചുകാലത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. 1991ല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായി. പാര്‍ട്ടി വക്താവായും ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

അഭിഭാഷകവൃത്തിയിലും എഴുത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് പ്രേമിയായ ജയ്റ്റ്‌ലി ഏറെക്കാലം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ ചുമതല വഹിച്ചിരുന്നു.   

കഴിഞ്ഞ രണ്ട് വര്‍ഷമായി ജയ്റ്റ്‌ലിയെ ആരോഗ്യപ്രശ്‌നങ്ങള്‍ നിരന്തരം അലട്ടുന്നുണ്ടായിരുന്നു. വൃക്ക ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം അമേരിക്കയില്‍ ടിഷ്യൂ ക്യാന്‍സര്‍ ചികിത്സയ്ക്ക് പോയിരുന്നു. രണ്ടാം മന്ത്രി സഭയിലേക്ക് പരിഗണിക്കരുതെന്ന് അരുണ്‍ ജെയ്റ്റ്‌ലി നരേന്ദ്ര മോഡിയെ അറിയിച്ചിരുന്നു. സംഗീതയാണ് ഭാര്യ. സൊനാലി, രോഹന്‍ എന്നിവര്‍ മക്കള്‍.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT