Around us

കര്‍ഷക ആത്മഹത്യയെയും തൊഴില്‍ അവസരത്തെയും കുറിച്ച് ചോദിക്കുമ്പോള്‍ ‘ആര്‍ട്ടിക്കിള്‍ 370’ എന്നാണ്‌ ബിജെപി ഉത്തരമെന്ന് കനയ്യ കുമാര്‍ 

THE CUE

കര്‍ഷക ആത്മഹത്യയെക്കുറിച്ചും വാഗ്ദാനം ചെയ്ത രണ്ടുകോടി തൊഴിലവസരങ്ങളെക്കുറിച്ചും ചോദിക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 370 എന്ന് മാത്രമാണ് ബിജെപിയുടെ ഉത്തരമെന്ന് കനയ്യകുമാര്‍. എന്ത് ചോദിച്ചാലും ഇപ്പോള്‍ ഈ ഒരു ഉത്തരം മാത്രമാണ് പറയാനുള്ളത്. മഹാരാഷ്ട്രയില്‍ സിപിഐക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് ബിജെപിക്കെതിരെ കനയ്യയുടെ പരിഹാസം.

സംസ്ഥാനത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി മടിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്താണ് ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ പറയുന്ന ഉത്തരം ആര്‍ട്ടിക്കിള്‍ 370 എന്നാണ്. വാഗ്ദാനം ചെയ്ത രണ്ടുകോടി തൊഴിലവസരങ്ങള്‍ എവിടെയെന്ന് ആരാഞ്ഞാലും ബിജെപി പറയും ആര്‍ട്ടിക്കിള്‍ 370 എന്ന്‌. അക്കൗണ്ടില്‍ വരുമെന്ന് നിങ്ങള്‍ പറഞ്ഞ 15 ലക്ഷം എവിടെ എന്ന് ചോദിച്ചാലും ബിജെപിയുടെ ഉത്തരം അത് തന്നെയാകും.
കനയ്യ കുമാര്‍ 

തങ്ങള്‍ ജയിച്ചാല്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന കൊടുക്കും എന്നാണ് ബിജെപി പറയുന്നത്. അഞ്ചാറ് കൊല്ലമായി ബിജെപി തന്നെയല്ലേ കേന്ദ്രം ഭരിച്ചത്. ഇഷ്ടമുള്ളവര്‍ക്ക് ഭാരത രത്‌നം കൊടുക്കുക തന്നെയാണ് അവര്‍ മുമ്പും ചെയ്തത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പില്‍ സവര്‍ക്കര്‍ ഭാരതരത്‌ന നല്‍കുമെന്നൊക്കെ പറയുന്നതതെന്തിനാണ്. മറ്റ് വിഷയങ്ങളെ മറയ്ക്കാന്‍ മാത്രമാണ് ഈ വാദമെന്നും കനയ്യ ആരോപിച്ചു.

നാഴികയ്ക്ക് നാല്‍പത്‌വട്ടം ഭഗത് സിങ്, ഗാന്ധിജി, അംബേദ്കര്‍ എന്നൊക്കെ പറയുക മാത്രമല്ല വേണ്ടത്, അവര്‍ പകര്‍ന്നുതന്ന തത്വശാസ്ത്രങ്ങളെ സ്വന്തം ജീവിതത്തിലും പകര്‍ത്തുകയാണ് ചെയ്യേണ്ടത്. ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. സയണ്‍-കോളിവാഡാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ഥി വിജയ് ദല്‍വിക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു കനയ്യ കുമാര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT