റാണു മണ്ഡല്‍  
Around us

തെരുവില്‍ നിന്ന് അഭ്രപാളിയിലേക്ക്; റാണു മണ്ഡലിന്റെ ജീവിതം സിനിമയാകുന്നു

THE CUE

ഒറ്റ രാത്രികൊണ്ട് ജനഹൃദയങ്ങളിലേക്ക് പാടിക്കയറിയ റാനു മണ്ഡലിന്റെ ജീവിതം സിനിമയാകുന്നു. ഋഷികേഷ് മണ്ഡലാണ് തെരുവിന്റെ പാട്ടുകാരി ബോളിവുഡില്‍ എത്തിയ കഥ പറയുന്ന ബയോപിക് ഒരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും ബംഗാളി അഭിനേത്രിയുമായ സുദീപ്ത ചക്രവര്‍ത്തിയാകും റാനു മണ്ഡലായി സ്‌ക്രീനിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റാണാഘട്ട് റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് റാണു പാട്ടുപാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.   

റാണു മണ്ഡലിന്റെ ജീവിതമറിയാന്‍ ജനങ്ങള്‍ക്ക് ആകാംഷയുണ്ടെന്ന് സംവിധായകന്‍ ഋഷികേശ് മണ്ഡല്‍ പറഞ്ഞു. ഒറ്റരാത്രികൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ അവരെക്കുറിച്ചറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. തെരുവ് ഗായികയായ റാനു മണ്ഡലിനെ താരമാക്കിയ സോഷ്യല്‍ മീഡിയയുടെ ശക്തി തന്നെയാകും സിനിമ ഹൈലൈറ്റ് ചെയ്യുകയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. തെരുവ് ജീവിതത്തിലെ ഏതൊക്കെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ച് ഋഷികേശ് റാണു മണ്ഡലുമായി സംസാരിച്ചു. സിനിമയുമായി സംവിധായകന്‍ സമീപിച്ച വിവരം നടി സുദീപ്ത ചക്രവര്‍ത്തി സ്ഥിരീകരിച്ചു. സ്‌ക്രിപ്റ്റ് ലഭിച്ച ശേഷം മാത്രമേ അഭിനയിക്കുന്ന കാര്യം തീരുമാനിക്കൂ എന്നും നടി വ്യക്തമാക്കി.

ക്യാക്റ്റസ് ബാന്റിന്റെ ഗായികയും സംഗീത സംവിധായകയുമായ സിന്ധുവാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. ലതാ മങ്കേഷ്‌കറിന്റെ 'ഇക് പ്യാര്‍ കാ നഗ്മാ ഹേ' എന്ന ഗാനം റാണു പാടിയതാണ് തരംഗമായത്. വാര്‍ത്തകള്‍ക്ക് പിന്നാലെ 'ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍' എന്ന ചിത്രത്തില്‍ 'തേരി മേരി' എന്ന ഗാനം റാണു പാടിയിരുന്നു. ഹിമേഷ് രഷമ്യ ഈണമിട്ട ഈ ഗാനവും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. റാണു മണ്ഡല്‍ കഴിഞ്ഞ റാണാഘട്ട്, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തും.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT