Around us

യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവ് ബിനോയ് കോടിയേരി ; നിര്‍ണ്ണായക തെളിവ് പുറത്ത് 

THE CUE

ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരിയുടെ നില പരുങ്ങലിലാക്കി പാസ്‌പോര്‍ട്ടിലെ പരാമര്‍ശം. പരാതിക്കാരിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന് നേരെ ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. 2014 ല്‍ പാസ്‌പോര്‍ട്ട് പുതുക്കിയപ്പോഴാണ് ബിനോയിയുടെ പേര് ചേര്‍ത്തത്. ഇതിന്റെ പകര്‍പ്പ് യുവതി ഓഷിവാര പൊലീസിന് കൈമാറിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ഭര്‍ത്താവിന്റെ പേരുള്‍പ്പെടുത്താന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കൃത്രിമ രേഖയുണ്ടാക്കുകയാണ് മറ്റൊരു വഴി. എന്നാല്‍ പാസ്‌പോര്‍ട്ട് യഥാര്‍ത്ഥമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ കേസില്‍ ഇത് നിര്‍ണ്ണായക തെളിവായി. കുഞ്ഞിന്റെ പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളതെന്ന് നേരത്തേ വ്യക്തമായിരുന്നു. 2004 ലാണ് യുവതി പാസ്‌പോര്‍ട്ട് എടുക്കുന്നത്. ഇതില്‍ യുവതിയുടെ പേരിനൊപ്പം മാതാപിതാക്കളുടെ വിവരങ്ങളാണ് നല്‍കിയിരുന്നത്. 2014 ല്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് യുവതി പാസ്‌പോര്‍ട്ട് പുതുക്കി. ആ സമയത്ത് ബിനോയ് കോടിയേരിയുടെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു. പാസ്‌പോര്‍ട്ട് മുഖ്യ തെളിവായി സ്വീകരിച്ചാണ് പൊലീസ് അന്വേഷണം.

അതേസമയം ബിനോയിയും അമ്മയും മുംബൈയില്‍ യുവതിയെ കണ്ട് ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. രണ്ട് കൂടിക്കാഴ്ചകളാണ് ഇതുസംബന്ധിച്ച് നടന്നത്. കുടുംബ ചെലവിനായി 5 കോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബര്‍ 31 ന് യുവതിയുടെ അഭിഭാഷകന്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 18, 28 തിയ്യതികളിലാണ് കൂടിക്കാഴ്ച നടന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. ജൂണ്‍ 13 ന് പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം ബിനോയിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT