ആശുപത്രി ഗോശാലയാക്കി ; ബിഹാറില്‍ കുരുന്നുകള്‍ മരിച്ചുവീഴുമ്പോള്‍ ഗുരുതര അനാസ്ഥ 

ആശുപത്രി ഗോശാലയാക്കി ; ബിഹാറില്‍ കുരുന്നുകള്‍ മരിച്ചുവീഴുമ്പോള്‍ ഗുരുതര അനാസ്ഥ 

പറ്റ്‌ന : ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 170 ല്‍ എത്തിനില്‍ക്കെ, ബിഹാര്‍ സര്‍ക്കാരിന്റെ മറ്റൊരു ഗുരുതര അനാസ്ഥ കൂടി പുറത്ത്. മോട്ടിഹാരി ജില്ലയിലെ ലക്ഷ്മിപൂര്‍ ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഗോശാലയാക്കി മാറ്റിയതായി വെളിപ്പെട്ടു. ഇവിടെ പശുക്കളെയും കാളകളെയും കെട്ടിയിരിക്കുന്നത് കാണാം. ചാണകവും മൂത്രവുമടക്കം ആശുപത്രി കെട്ടിടം വൃത്തികേടായിരിക്കുകയുമാണ്. 5 വര്‍ഷം മുന്‍പാണ് ആശുപത്രി നിര്‍മ്മിച്ചത്. ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തിനാല്‍ ചില ഗ്രാമവാസികള്‍ മറ്റുപല ആവശ്യങ്ങള്‍ക്കുമാണ് ഈ കെട്ടിടം ഉപയോഗിക്കുന്നതെന്ന് ടൈംസ് നൗ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രി ഗോശാലയാക്കി ; ബിഹാറില്‍ കുരുന്നുകള്‍ മരിച്ചുവീഴുമ്പോള്‍ ഗുരുതര അനാസ്ഥ 
‘പാഞ്ചാലിമേട്ടില്‍ റവന്യൂ വകുപ്പിന്റേത് ക്ഷേത്രവിരുദ്ധ നിലപാട്’ ; ഇടുക്കി കളക്ടറെ തള്ളി പത്മകുമാര്‍ 

പശുക്കളെ ഒഴിപ്പിച്ച് ചികിത്സാ സൗകര്യങ്ങള്‍ ക്രമീകരിക്കാതെ ഗുരുതര വീഴ്ചയാണ് സര്‍ക്കാരില്‍ നിന്നും പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണമെന്നാണ് സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദേശിച്ചിരിക്കുന്നത്. അവിടന്നുള്ള രോഗസ്ഥിരീകരണത്തിന് ശേഷം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ഉത്തരവ്. എന്നാല്‍ തങ്ങള്‍ ഗോശാലയിലേക്കാണോ പോകേണ്ടതെന്നാണ് മോട്ടിഹാരി ഗ്രാമവാസികള്‍ ചോദിക്കുന്നത്. ബിഹാറില്‍ മെഡിക്കല്‍ എമര്‍ജന്‍സി സാഹചര്യം നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഗുരുതര അനാസ്ഥയുണ്ടാകുന്നത്.

ആശുപത്രി ഗോശാലയാക്കി ; ബിഹാറില്‍ കുരുന്നുകള്‍ മരിച്ചുവീഴുമ്പോള്‍ ഗുരുതര അനാസ്ഥ 
‘കനകദുര്‍ഗയുടെ ശബരിമല ദര്‍ശനം സര്‍ക്കാരിനെ കെണിയില്‍ പെടുത്താനോ?’; അന്വേഷണം വേണമെന്ന് എ എം ആരിഫ്

ഹെല്‍ത്ത് സെന്റര്‍ പശുക്കളുടെ സംരക്ഷണ കേന്ദ്രമായതോടെ പത്തുകിലോമീറ്റര്‍ കാല്‍നടയായി താണ്ടി വേണം ഗ്രാമവാസികള്‍ക്ക് അടുത്ത ആശുപത്രിയിലെത്താന്‍. മോട്ടിഹാരിയിലെ സദര്‍ ഹോസ്പിറ്റലിനെയാണ് ആശ്രയിക്കാനുള്ളത്. എന്നാല്‍ മസ്തിഷ്‌കജ്വരം ബാധിച്ച നിരവധി കുട്ടികള്‍ ഇവിടെ ചികിത്സയിലുണ്ട്. നിരവധി പേര്‍ നിരീക്ഷണത്തിലും കഴിയുന്നു. രണ്ട് രോഗികള്‍ ഒരു കിടക്ക പങ്കിടുന്ന തരത്തില്‍ ആള്‍ത്തിരക്ക് കാരണം വീര്‍പ്പുമുട്ടുകയാണ് ഇവിടം. ഫലത്തില്‍ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വലയുകയാണ് ഗ്രാമവാസികള്‍. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈമലര്‍ത്തുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in