Around us

അനൂപിന്റെ ഡെബിറ്റ് കാര്‍ഡിലുള്ളത് ബിനീഷിന്റെ ഒപ്പ്, ലഭിച്ചത് വീട്ടില്‍ നിന്നെന്നും ഇ.ഡി കോടതിയില്‍

ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍. ഈ കാര്‍ഡിലുള്ളത് ബിനീഷിന്റെ ഒപ്പാണെന്നും ഇഡി കോടതിയെ അറിയിച്ചു. കസ്റ്റഡി കാലാവധി നീട്ടിവാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇ.ഡി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് നേരത്തെ വിവാദങ്ങളുണ്ടായിരുന്നു.

ഇ.ഡി തന്നെ കാര്‍ഡ് വീട്ടില്‍ കൊണ്ടുവെച്ചതാകാമെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റയും മാതാവും ആരോപിച്ചിരുന്നു. ഇത് കണ്ടെടുത്തെന്ന് വ്യക്തമാക്കുന്ന മഹസറില്‍ ഒപ്പുവെയ്ക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായിരുന്നില്ല. അതേസമയം പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന് ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നാണ് അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ബിനീഷിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടും ഇ.ഡി ചികിത്സ നിഷേധിച്ചെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഇ.ഡി പറയുന്ന കമ്പനികളില്‍ നിന്ന് ബിനീഷ് 2015 ല്‍ വിരമിച്ചതാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT