Around us

'പാര്‍ട്ടിയില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ല'; വേട്ടയാടപ്പെടുന്നത് കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമെന്ന് ബിനീഷിന്റെ ഭാര്യ

ബിനീഷ് കോടിയേരി ജയിലിലായിരുന്നപ്പോള്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് ഭാര്യ റെനീറ്റ. പാര്‍ട്ടി ഇടപെട്ടിരുന്നെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

ഇ.ഡി ആവശ്യപ്പെട്ടതിനൊന്നും വഴങ്ങാത്തതുകൊണ്ട് ഒരു വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടി വന്നു. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണ്. കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടപ്പെടുന്നത്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും ബിനീഷിനെ ഒരിക്കല്‍ പോലും സംശയിച്ചിട്ടില്ലെന്നും റെനീറ്റ പറഞ്ഞു.

ജയിലില്‍ കിടന്നപ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോലും യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഇടപെട്ടിരുന്നുവെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഇഡി ആരുടെയൊക്കെയോ പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന് യാതൊരു തരത്തിലും ഇടപെടാന്‍ സാധിച്ചിട്ടില്ല. അതുഎന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ലെന്നും റെനീറ്റ കൂട്ടിച്ചേര്‍ത്തു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷിനെ തിരുവനനന്തപുരത്ത് സ്വീകരിക്കാന്‍ നിരവധിപേരാണ് വിമാനത്താവളത്തിലെത്തിയിരുന്നത്. ബിനീഷിന് ജാമ്യം ലഭിച്ചതില്‍ സന്തോഷണുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ബിനീഷിനെ ജയിലില്‍ പോകാന്‍ സാധിച്ചിരുന്നില്ല. ഒരു കൊല്ലത്തിന് ശേഷം കാണാന്‍ സാധിച്ചതില്‍ ആശ്വാസമുണ്ട്. കേസ് കോടതിയില്‍ നില്‍ക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നില്ല. സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നത് ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമല്ല. അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT