Around us

'മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനം'; ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ ഖുശ്ബു

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ പതിനൊന്ന് പ്രതികളെ വെറുതെ വിട്ടത് ശരിയായില്ലെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. നടപടി മാനവികത്വത്തിന് അപമാനമാണെന്നും ഖുശ്ബു പറഞ്ഞു. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അപ്പുറമായുള്ള പിന്തുണ ബലാത്സംഗ കേസില്‍ ഇരകളായവര്‍ക്ക് വേണമെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

'ബലാത്സംഗം ചെയ്യപ്പെടുകയോ, ആക്രമിക്കപ്പെടുകയോ, ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ, ചെയ്ത ഒരു സ്ത്രീക്ക് നീതി ലഭിക്കണം. അതില്‍ ഉള്‍പ്പെട്ട ഒരു മനുഷ്യനെയും വെറുതെ വിടരുത്. അങ്ങനെ ചെയ്താല്‍ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബില്‍ക്കിസ് ബാനുവിന് മാത്രമല്ല എല്ലാ സ്ത്രീകള്‍ക്കും രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമായി പിന്തുണ ആവശ്യമാണ്,'' ഖുശ്ബു ട്വീറ്റ് ചെയ്തു.

നേരത്തെ മഹാരാഷ്ട്ര ഡെപ്യുട്ടി ചീഫ് മിനിസ്റ്റര്‍ ദേവേന്ദ്ര ഫഡ്‌നാവിസും ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആഗ്‌സത് 15നാണ് ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെയും വെറുതെ വിട്ടത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT