Around us

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടാന്‍ ബൈക്ക് റേസിംഗ്; അപകടത്തില്‍ യുവാവിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി

നെയ്യാര്‍ ഡാമിനരികെ ബൈക്ക് റേസിംഗ് നടത്തിയ യുവാവിന് പരിക്ക്. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇടാനായാണ് യുവാവ് റേസിംഗ് നടത്തിയത്. ഇതിനിടെ മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ യുവാവിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി. ഞായറാഴ്ചയാണ് സംഭവം. ഇവര്‍ നെയ്യാര്‍ ഡാമിന് സമീപം അഭ്യാസം നടത്തുന്നതിനിടെ അതുവഴി കടന്നുപോയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു യുവാക്കള്‍. അപകടത്തിന് ശേഷം ഇരുബൈക്കുകളിലുമുള്ളവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതാണ് റിപ്പോര്‍ട്ട്.

കാലൊടിഞ്ഞ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. വട്ടിയൂര്‍കാവ് സ്വദേശിയാണ് യുവാവ്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

SCROLL FOR NEXT