Around us

'ഇത് അത്ര ചെറിയ വാര്‍ത്തയാണോ?'; ഒരു വര്‍ഷത്തില്‍ 1000 കാല്‍നട യാത്രക്കാര്‍ മരിച്ചുവെന്ന വാര്‍ത്തയില്‍ ബിജു മേനോന്‍

ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ റോഡപകടങ്ങളില്‍ 1000 കാല്‍നട യാത്രക്കാര്‍ മരിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ ബിജു മേനോന്‍. ഇതൊരു ചെറിയ വാര്‍ത്തയാണോ എന്ന് വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ബിജു മേനോന്‍ ചോദിച്ചു.

ഒരു വര്‍ഷം സംസ്ഥാനത്ത് റോഡപകടത്തില്‍ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍ എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. 2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നടയാത്രക്കാര്‍ റോഡപകടത്തില്‍പ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

സ്വകാര്യവാഹനങ്ങള്‍ മൂലം 35476 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം നടന്നത്. ഈ അപകടങ്ങളിലായി 3292 പേരാണ് മരിച്ചത്. 27745 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ചരക്ക് ലോറികള്‍ മൂലം 2798 അപകടങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. ഇതില്‍ 510 പേര്‍ മരിച്ചു. 2076 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT