Around us

ബിഹാറില്‍ എന്‍ഡിഎക്ക് മുന്നേറ്റം, മഹാസഖ്യം പിന്നില്‍; ബിജെപിക്കും ആര്‍ജെഡിക്കും ലീഡ്

THE CUE

ലീഡ് തിരിച്ചു പിടിച്ച് തേജസ്വി

രഘോപൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ പിന്നില്‍ പോയ തേജസ്വി യാദവ് ലീഡ് തിരികെ പിടിച്ചു. 100 വോട്ടിന് പിന്നിലേക്ക് പോയ തേജസ്വി ഉച്ചക്ക് ഒരു മണിയോടെ 585 വോട്ടുകളുടെ ലീഡ് നേടി. പക്ഷേ ആര്‍ജെഡി ലീഡ് നിലയില്‍ പിന്നോട്ട് പോയിരിക്കുകയാണ്. 29 സീറ്റുകളിലേക്ക് ലീഡ് ചുരുങ്ങി. കോണ്‍ഗ്രസ് 5 മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപി 90 സീറ്റുകളിലും ജെഡിയു 80 സീറ്റുകൡും ലീഡ് ചെയ്യുന്നു.

തേജസ്വി യാദവ് പിന്നില്‍

ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് ലീഡ് നിലയില്‍ പിന്നില്‍. കുടുംബ മണ്ഡലമായ രഘോപൂരിലാണ് തേജസ്വി ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ പിന്നിലേക്ക് പോയത്. 2015 മുതല്‍ തേജസ്വി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ഇത്. തേജസ്വിയുടെ മാതാപിതാക്കളായ ലല്ലു പ്രസാദ് യാദവും റാബ്രി ദേവിയും മുന്‍പ് പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് രഘോപൂര്‍.

കോണ്‍ഗ്രസ് ലീഡ് 6 സീറ്റില്‍ മാത്രം

രാഹുല്‍ ഗാന്ധി നേരിട്ടെത്തി നടത്തിയ പ്രചാരണങ്ങള്‍ക്കും ബിഹാറില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനായില്ല. രാവിലെ 11 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 6 സീറ്റില്‍ മാത്രം. ആര്‍ജെഡി ലീഡും 33 സീറ്റുകളിലേക്കായി ചുരുങ്ങി.

2020ലെ സീറ്റ് നില - ആര്‍ജെഡി: 75,  കോണ്‍ഗ്രസ്: 19,  ബിജെപി: 75, ജെഡിയു: 43

2020ല്‍ 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസ് 19 സീറ്റുകളിലേക്ക് ഒതുങ്ങിയതോടെ ആര്‍ജെഡിക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. 43 സീറ്റുകളില്‍ മാത്രം വിജയിച്ച നിതീഷിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് എന്‍ഡിഎ ഭരണത്തില്‍ എത്തുകയായിരുന്നു.

എന്‍ഡിഎയില്‍ ബിജെപിയേക്കാള്‍ മുന്നേറി നിതീഷ് കുമാറിന്റെ ജെഡിയു. 78 സീറ്റുകളില്‍ ജെഡിയു ലീഡ് ചെയ്യുന്നു. 73 സീറ്റുകളിലാണ് ബിജെപി ലീഡ്.

ലീഡ് ഉയര്‍ത്തി ബിജെപിയും ജെഡിയുവും. ബിജെപിക്ക് 73 സീറ്റുകളിലും നിതീഷ് കുമാറിന്റെ ജെഡിയുവിന് 78 സീറ്റുകളിലും ലീഡ്. ആര്‍ജെഡിക്ക് ലീഡ് 41 സീറ്റുകളില്‍ കോണ്‍ഗ്രസ് 8 സീറ്റുകൡ മാത്രം.

ബിഹാര്‍ വോട്ടെണ്ണല്‍; എന്‍ഡിഎക്ക് മുന്നേറ്റം

ബിഹാര്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎക്ക് മുന്നേറ്റം. ലീഡില്‍ കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ് എന്‍ഡിഎ. 243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 160 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. മഹാസഖ്യം 79 സീറ്റുകൡല്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാനാകുന്നത്. പ്രശാന്ത് കിഷോറിന്റെ ജെഎസ്പിക്ക് രണ്ടിടത്ത് ലീഡുണ്ട്. ബിജെപി 69 സീറ്റുകളിലും ആര്‍ജെഡി 59 സീറ്റുകളിലും മുന്നേറ്റം നടത്തുന്നുണ്ട്. രഘോപൂരില്‍ തേജസ്വി യാദവും ലീഡ് ചെയ്യുകയാണ്.

മഹാസഖ്യത്തില്‍ ആര്‍ജെഡി 143 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 61 സീറ്റുകളിലുമാണ് മത്സരിച്ചത്. ഇടതു പാര്‍ട്ടികള്‍ക്കും മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കുമായാണ് മറ്റു സീറ്റുകള്‍ പകുത്ത് നല്‍കിയത്. എന്‍ഡിഎയില്‍ ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിച്ചു.

എ ഐ യെ ഭയക്കരുത്, വരുതിയിലാക്കാൻ പഠിക്കുക: പായൽ അറോറ

ലാലേട്ടൻ കാക്കി അണിയുമ്പോൾ ഒപ്പം ബിനു പപ്പുവും; ‘L365’ ൽ ക്രിയേറ്റീവ് ഡയറക്ടറായി ജോയിൻ ചെയ്ത് താരം

'അതിഭീകര കാമുകനാ'യി ലുക്മാൻ; ചിത്രം തിയറ്ററുകളിൽ

ഡോ. ഷംഷീർ വയലിലിന്‍റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ

കുറ്റവാളികളോട് അനുകമ്പയില്ല: സെൻസേഷന് പുറകെ പോകാറില്ലെന്ന് ക്രൈം റിപ്പോർട്ടറും എഴുത്തുകാരനുമായ എസ് ഹുസൈൻ സെയ്‌ദി

SCROLL FOR NEXT