Around us

‘ശ്രീറാം വെങ്കിട്ടരാമന് പിന്നില്‍ വന്‍ ശക്തി’; കേസ് അട്ടിമറിക്കാന്‍ ‘വലിയ ഇടപെടല്‍’ ഉണ്ടായെന്ന് എംഎം മണി

THE CUE

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി വലിയ ഇടപെടലുണ്ടായെന്ന് വൈദ്യുതവകുപ്പ് മന്ത്രി എംഎം മണി. ശ്രീറാമിന് പിന്നില്‍ വന്‍ ശക്തികളുണ്ടെന്ന് എംഎം മണി പറഞ്ഞു. വന്‍ ശക്തികള്‍ ആരെല്ലാമാണെന്ന് മന്ത്രിയായ താന്‍ പറയുന്നത് ശരിയല്ല. കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് സ്വകാര്യ ആശുപത്രിയില്‍ പോയതെന്ന് വ്യക്തമായിക്കഴിഞ്ഞു. വലിയ അപമാനവും ഗൗരവവും ഉള്ള പ്രശ്‌നമാണിതെന്നും മന്ത്രി പറഞ്ഞു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എംഎം മണിയുടെ പ്രതികരണം.

ശ്രീറാം വെങ്കിട്ടരാമന്റെ പിന്നില്‍ ഒരു വന്‍ ശക്തിയുണ്ട്. അതെല്ലാം ആരാണ് എന്നൊന്നും മന്ത്രിയായ ഞാന്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ല. ഒരാളെ കാറിടിച്ച് കൊല്ലുക, വലിയ അപമാനവും ഗൗരവവും ഉള്ള പ്രശ്‌നമാണ്. എന്നിട്ട് അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഏറ്റവും വൃത്തികെട്ട നിലപാട് എടുക്കുക. മെഡിക്കല്‍ കോളേജില്‍ പോകേണ്ടതിന് പകരം വലിയ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് അയാള്‍ പോയത്. എന്തുകൊണ്ടാണ് ശ്രീറാം മെഡിക്കല്‍ കോളേജില്‍ പോകാത്തതെന്നും മന്ത്രി ചോദിച്ചു.

ഇത്തരം കാര്യങ്ങളേക്കുറിച്ചൊക്കെ അറിവുള്ളയാളാണ്. അയാള്‍ ആ പണി ചെയ്തൂ എന്നാണ് താന്‍ വിശ്വസിക്കുന്നത്. എന്നിട്ടാണ് അയാള്‍ മദ്യപിച്ചില്ല എന്നൊക്കെ വന്നിരിക്കുന്നത്. അതിന്റെ പിന്നില്‍ വലിയ ഇടപെടല്‍ ഉണ്ട്. ആ ആശുപത്രിയില്‍ പോയി കിടന്നതുതന്നെ കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന നിഗമനത്തിലേക്ക് കോടതിക്ക് എത്താം. താന്‍ മന്ത്രിയാണ്, താന്‍ പോയത് മെഡിക്കല്‍ കോളേജിലേക്കാണ്. സ്വകാര്യ ആശുപത്രിയില്‍ പോയത് അട്ടിമറി കാണിക്കാനാണ് എന്ന് വ്യക്തമാണെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT