Around us

‘പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലും’ ; കൊലവിളി ആവര്‍ത്തിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ 

THE CUE

പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലുമെന്ന് ആവര്‍ത്തിച്ച് ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹികളെയും പൊതുമുതല്‍ നശിപ്പിക്കുന്നവരെയും ലാത്തിച്ചാര്‍ജ് ചെയ്യുമെന്നും വെടിവെച്ച് കൊല്ലുമെന്നുമെന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ദിലീപ് ഘോഷിന്റെ വാക്കുകള്‍. ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരെ നായ്ക്കളെ പോലെയാണ് വെടിവെച്ചുകൊന്നതെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.

നായ്ക്കളെ പോലെ വെടിവെച്ച് കൊന്നുവെന്ന പരാമര്‍ശം പിന്‍വലിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു അദ്ദഹത്തിന്റെ മറുപടി. ഞാന്‍ എന്താണോ പറഞ്ഞത്. അത് വളരെ ചിന്തിച്ചതിന് ശേഷമാണ്. നക്‌സല്‍ കാലഘട്ടത്തില്‍ സിദ്ധാര്‍ഥ് ശങ്കര്‍ റേ സര്‍ക്കാര്‍ നിരവധി പേരെ പിറകില്‍ നിന്ന് വെടിവെച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. അന്ന് അദ്ദേഹത്തിനെ വാഴ്ത്തിയവരാണ് ഇന്ന് അഹിംസയെക്കുറിച്ച് സംസാരിക്കുന്നത്. അവര്‍ക്ക് പ്രായമായി രക്തം തണുത്തുപോയതാണോ. മമത ബാനര്‍ജി സര്‍ക്കാരും കമ്മ്യൂണിസ്റ്റ് സര്‍ക്കാരും നിരവധി പേരെ വെടിവെച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തങ്ങളുടെ കാലത്ത് അവസാന വഴിയെന്ന നിലയിലാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്നും എന്നാല്‍ ഉത്തര്‍പ്രദേശിലും ആസാമിലും നായ്ക്കളെ വെടിവെച്ച് കൊല്ലുന്ന പോലെയാണ് ബിജെപി സര്‍ക്കാര്‍ പ്രതിഷേധക്കാരെ വകവരുത്തിയതെന്നും സിപിഎം എംഎല്‍എ സുജന്‍ ചക്രബര്‍ത്തി ആരോപിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT