Around us

‘ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഇളവ്’; ഈ വേനല്‍ക്കാലത്ത് ബിയറിനും വിസ്‌കിക്കും വിലകുറയും 

THE CUE

ഈ വേനല്‍ക്കാലത്ത് ബിയര്‍, വിസ്‌കി, ഫ്‌ളേവേര്‍ഡ് മദ്യങ്ങള്‍ എന്നിവയ്ക്ക് വിലകുറയുമെന്ന് റിപ്പോര്‍ട്ട്. ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഇന്ത്യ വരുത്തിയ ഇളവാണ് ഇതിന് കാരണമാകുക. ഇതോടെ ഓസ്‌ട്രേലിയില്‍ നിന്ന് കുടുതല്‍ അളവില്‍, മദ്യമുണ്ടാക്കുന്നതിനുള്ള ബാര്‍ലി ഇറക്കുമതി ചെയ്യാന്‍ സാധിക്കുമെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിയര്‍ നിര്‍മ്മാണത്തിലെ പ്രധാന ഘടകമാണ് ഈ ബാര്‍ലി. ഒരു ലിറ്റര്‍ മദ്യം നിര്‍മ്മിക്കുന്നതിന് 200 ഗ്രാം ബാര്‍ലിയാണ് ഉപയോഗിക്കുന്നത്. ഓസ്‌ട്രേലിയന്‍ മാള്‍ട്ട് ബാര്‍ലി ഇറക്കുമതി ചെയ്യുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതായി കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യ ലോക വ്യാപാര സംഘടനയെ അറിയിച്ചത്. മാള്‍ട്ട് ബാര്‍ലി ഇറക്കുമതിക്കും, ബിയര്‍ നിര്‍മ്മാണത്തിനും വെല്ലുവിളിയായിരുന്ന വ്യവസ്ഥകളാണ് ഇന്ത്യ എടുത്ത് കളഞ്ഞത്.

ബിയറിന്റെ ആവശ്യകതയും വിതരണവും തമ്മില്‍ ഇതുവരെ വലിയ വ്യത്യാസമുണ്ടായിരുന്നു, അതിനാല്‍ ഇപ്പോഴത്തെ നടപടി ആവശ്യമായിരുന്നുവെന്നും വെയര്‍മാന്‍ മാള്‍ട്ട്‌സ് ടെക്‌നോ-കൊമേഷ്യല്‍ അസോസിയേറ്റും, ഉപദേഷ്ടാവുമായ പ്രദീപ് വര്‍മ പറഞ്ഞു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ബാര്‍ലിയുടെ 80 ശതമാനവും ഉപയോഗിക്കുന്നത് വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള ഭക്ഷണത്തിനാണ്. അതുകൊണ്ട് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇറക്കുമതി മദ്യനിര്‍മ്മാണ വ്യവസായ മേഖലയ്ക്ക് ഗുണമാകുമെന്നും പ്രദീപ് വര്‍മ്മ പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT