Around us

'തൊഴിലന്വേഷകരായ ചെറുപ്പക്കാരോട് ചെയ്യുന്ന അനീതി'; അപ്രന്റീസ് നിയമനനീക്കത്തില്‍ നിന്ന് എസ്.ബി.ഐ പിന്മാറണമെന്ന് ആവശ്യം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ തസ്തികയില്‍ അപ്രന്റീസുകളെ നിയമിക്കാനുള്ള നീക്കത്തില്‍ നിന്ന് എസ്.ബി.ഐ മാനേജ്‌മെന്റും, കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ബാങ്ക് തൊഴിലാളി സംഘടനകള്‍. കേരളത്തിലെ 141 ഒഴിവുകളില്‍ ഉള്‍പ്പടെ രാജ്യത്താകെയുള്ള 8500 ഒഴിവുകളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം നടത്താനാണ് എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യവും പ്രസിദ്ധീകരിച്ചിരുന്നു.

ബാങ്ക് ജീവനക്കാരോടും തൊഴിലന്വേഷകരായ ചെറുപ്പക്കാരോടും ചെയ്യുന്ന അനീതിയാണ് ഇതെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ക്ലറിക്കല്‍ തസ്തികകളില്‍ പൂര്‍ണമായും താല്‍ക്കാലികാടിസ്ഥാനത്തില്‍ അപ്രന്റീസുമാരെ നിയമിക്കാനുള്ള നീക്കത്തിലൂടെ ഗുരുതരമായ സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ്, ഇന്ത്യന്‍ നാഷനല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് നല്‍കിയ സംയുക്ത നിവേദനത്തില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇപ്പോള്‍ ബാങ്കുകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് ലഭ്യമായിട്ടുള്ള ശമ്പളത്തെ പുറം വാതിലിലൂടെ തിരിച്ചുപിടിക്കാനുള്ള മറുതന്ത്രവുമാണിതെന്ന് സംഘടനകള്‍ ആരോപിക്കുന്നു. സ്ഥിരം നിയമനത്തിലൂടെ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥിയുടെ പകുതി ശമ്പളം മാത്രമേ അപ്രന്റീസിന് ലഭിക്കുകയുള്ളൂ. അപ്രന്റീസുകളായി നിയമിക്കുന്നവരെ തൊഴില്‍ ചൂഷണങ്ങള്‍ക്ക് വിധേയമാക്കാനും സാധ്യതയുണ്ട്. ഇവര്‍ക്ക് ബാങ്കില്‍ സ്ഥിര നിയമനത്തിന് യാതൊരു സാധ്യതയും അവകാശവുമുണ്ടായിരിക്കുന്നതല്ല എന്ന് പരസ്യത്തില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കഷ്ടപ്പാടുകള്‍ താണ്ടി പഠിച്ചു മുന്നേറിയ യുവതലമുറയെ അവരുടെ ഭാവി ജീവിതം തല്ലിക്കെടുത്തി വഞ്ചിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരിക്കും ഇതെന്നും ബാങ്ക് തൊഴിലാളി സംഘടനകള്‍ പറയുന്നു.

ഇപ്പോഴത്തെ നടപടി നിയമവിരുദ്ധവും അതിനാല്‍ ഒഴിവാക്കാവുന്ന കോടതി വ്യവഹാരങ്ങളിലേക്ക് വഴി വെച്ചേക്കാവുന്നതുമാണ്. ഈ പശ്ചാത്തലത്തില്‍, അപ്രന്റീസുമാരെ നിയമിക്കാനുള്ള നീക്കത്തില്‍ നിന്ന് എസ്ബിഐ മാനേജ്മെന്റ് പിന്‍തിരിയണമെന്നും സ്ഥിരം തസ്തികകളുടെ മുഴുവന്‍ ഒഴിവുകളിലേക്കും ഉടന്‍ നിയമനം നടത്താന്‍ തയ്യാറാവണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT