Around us

ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആഴ്ചകള്‍ നടുക്കടലില്‍, പട്ടിണി കിടന്ന് മരിച്ചത് 32 റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍, 396 പേരെ രക്ഷപ്പെടുത്തി

THE CUE

നടുക്കടലില്‍ കുടുങ്ങിയ 396 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. എട്ട് ആഴ്ചയോളം നീണ്ട ദുരിത യാത്രയ്ക്കിടെ 32 പേര്‍ മരിച്ചതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘത്തില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മ്യന്‍മറില്‍ നിന്നും സൗത്ത് ഈസ്റ്റ് ഏഷ്യ ലക്ഷ്യമാക്കിയാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ യാത്ര തിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലേഷ്യയും തായ്‌ലന്‍ഡും അടക്കമുള്ള രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്തതോടെ ഈ തീരങ്ങളില്‍ ഇവര്‍ക്ക് കപ്പല്‍ അടുപ്പിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ട് മാസത്തോളമായി ഭക്ഷണമോ വെള്ളമോ ഇല്ലാത്ത കടലില്‍ അലയുകയായിരുന്നു ഇവര്‍. മലേഷ്യയില്‍ നിന്ന് രണ്ടു തവണ ഇവര്‍ക്ക് തിരിച്ചുവരേണ്ടി വന്നുവെന്നാണ് അഭയാര്‍ത്ഥികള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

പട്ടിണി കിടന്ന് അവശരായ നിലയിലാണ് അഭയാര്‍ത്ഥികളെ കണ്ടെത്തിയതെന്ന് ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ റോയിട്ടേര്‍സിനോട് പറഞ്ഞു. രക്ഷപ്പെടുത്തിയ 396 പേരെയും യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു. കണ്ടെത്തിയ അഭയാര്‍ത്ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നത്. ഇവരെ ക്വാറന്റൈനിലേക്ക് മാറ്റുന്നതിന് ആവശ്യമായ സഹായം സര്‍ക്കാരിന് നല്‍കുമെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സ് യുഎന്‍എച്ച്‌സിആര്‍ അറിയിച്ചിട്ടുണ്ട്.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT