‘പിണറായിയല്ല പിആര്‍ വിജയന്‍’, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് സ്പ്രിങ്ക്‌ളറുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പിടി തോമസ്

‘പിണറായിയല്ല പിആര്‍ വിജയന്‍’, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് സ്പ്രിങ്ക്‌ളറുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പിടി തോമസ്

Published on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി പിടി തോമസ് എംഎല്‍എ. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് സ്പ്രിങ്കളര്‍ കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പിടി തോമസ് ആവശ്യപ്പെട്ടു. കമ്പനിയുമായി കരാറുണ്ടാക്കിയതിനെ പറ്റിയുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തണം. ഈ കമ്പനി കണ്ടെത്തിയത് ആരാണ്, എപ്പോഴാണ് ചര്‍ച്ച നടത്തിയത്, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി കൃത്യമായ ഉത്തരം നല്‍കണമെന്നും പിടി തോമസ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലാവലിന്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആക്കിയതിന് സമാനമാണ് സ്പ്രിങ്ക്‌ളറുമായുള്ള പര്‍ച്ചേസ് എഗ്രിമെന്റ്. കേന്ദ്രസര്‍ക്കാരിന്റെയോ, നിയമ-ധനകാര്യ വകുപ്പുകളുടെയോ അനുമതി വാങ്ങിയിട്ടില്ല. ഡാറ്റാ മോഷണത്തിന് ന്യൂയോര്‍ക്കില്‍ കമ്പനിക്കെതിരെ കേസുണ്ട്. ഏപ്രില്‍ രണ്ടിനാണ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ മാര്‍ച്ച് 27 നു തന്നെ കൈമാറാന്‍ ഉത്തരവിറങ്ങി. ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇതെന്ന് വ്യക്തമാക്കണം. പിണറായി വിജയന്‍ എന്ന പേര് മാറ്റി പി ആര്‍ വിജയന്‍ എന്നാക്കണമെന്നും പിടി തോമസ് പരിഹസിച്ചു.

‘പിണറായിയല്ല പിആര്‍ വിജയന്‍’, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് സ്പ്രിങ്ക്‌ളറുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പിടി തോമസ്
'മുഖ്യമന്ത്രി ഒന്നാം പ്രതി'; സ്പ്രിംഗ്ലര്‍ കരാര്‍ മലയാളി ജീവന്‍ അപകടത്തിലാക്കുന്ന ക്രിമിനല്‍ നടപടിയെന്ന് ചെന്നിത്തല

ഡാറ്റയ്ക്ക് സ്വര്‍ണത്തേക്കാള്‍ വിലയുള്ള കാലമാണിത്. കൊവിഡ് കാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. മരുന്ന് കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വിലമതിക്കാനാകാത്ത വിവരങ്ങളാണിത്. രോഗികളുടെ വിവരങ്ങള്‍ പോലും പിണറായി വിജയന്‍ വിറ്റു എന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.

logo
The Cue
www.thecue.in