Around us

ബാണാസുര സാഗറില്‍ അതിവേഗം വെള്ളം നിറയുന്നു; ഡാം തുറക്കാന്‍ സാധ്യത

THE CUE

വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് പെട്ടെന്ന് തന്നെ തുറക്കാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടില്‍ ഇപ്പോള്‍ 78 ശതമാനം വെള്ളം നിറഞ്ഞു കഴിഞ്ഞു. അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജലനിരപ്പ് 733 അടിയിലെത്തിയാല്‍ ഷട്ടര്‍ തുറക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ കുറ്റ്യാടിയും പെരിങ്ങല്‍കൂത്തും തുറന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ 30 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. പമ്പ 50 ശതമാനം, കക്കി 25 ശതമാനം, ഷോളയാര്‍ 40 ശതമാനം, ഇടമലയാര്‍ 40 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്.
പിണറായി വിജയന്‍

സംസ്ഥാനത്ത് ഡാമുകള്‍ തുറന്നു വിട്ടു എന്ന പേരില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് തെറ്റാണെന്ന് കെഎസ്ഇബിയും അറിയിച്ചിട്ടുണ്ട്.

പെരിയാര്‍ നിറഞ്ഞ് ഒഴുകുകയാണ്. ആലുവയിലെയും കാലടിയിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. 58 ജലവിതരണ പദ്ധതികളെ ഇത് ബാധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലേക്ക് ടാങ്കറില്‍ കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

വോട്ടര്‍ പട്ടിക ക്രമക്കേട് സംഘടിത കുറ്റകൃത്യം; രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അഡ്വ.ടി.ആസഫ് അലി | WATCH

SCROLL FOR NEXT