Around us

ബ്രിട്ടന് പിന്നാലെ ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈനും

ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍. ഫൈസര്‍ ബയോടെക്കും ജര്‍മ്മന്‍ പാര്‍ട്ണറായ ബയോഎന്‍ടെകും ചേര്‍ന്ന് നിര്‍മ്മിച്ച വാക്‌സിന് അനുമതി നല്‍കുന്നതായി ബഹ്‌റൈന്‍ വെള്ളിയാഴ്ച രാത്രി അറിയിച്ചു.

ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ച് വിശകലനം ചെയ്താണ് വാക്‌സിന് നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അംഗീകാരം നല്‍കിയതെന്ന് ബഹ്‌റൈന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. അതേസമയം എത്ര ഡോസ് വാക്‌സിനാണ് വാങ്ങുന്നതെന്നോ, എപ്പോള്‍ വിതരണം ആരംഭിക്കുമെന്നോ സംബന്ധിച്ചുള്ള വിവരങ്ങള്‍ ബഹൈറൈന്‍ പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ചയായിരുന്നു ബ്രിട്ടന്‍ ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കാകും ആദ്യം വാക്‌സിന്‍ ലഭ്യമാക്കുക.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

10 മാസം കൊണ്ടാണ് ഫൈസര്‍ വാക്‌സിന്‍ വികസിപ്പിച്ചത്. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മരുന്ന് 95 ശതമാനം വരെ ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചിരുന്നു. 65 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിലേറെയാണ് വാക്‌സിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയുമെന്നും ഫൈസര്‍ അവകാശപ്പെട്ടിരുന്നു.

Bahrain Becomes Second Country To Approve Pfizer Vaccine

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT