Around us

'ബിജെപിക്കാരോടാണ്, എന്നെ കൊന്നാലും മോഷ്ടിക്കാന്‍ വിടില്ല'; അയോധ്യ ഭൂമി ഇടപാടിലെ അഴിമതി ആരോപണത്തിന് പിന്നാലെ എഎപി എംപിക്ക് ഭീഷണി

ന്യൂദല്‍ഹി: അയോധ്യ രാമജന്മഭൂമി ട്രസ്റ്റ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി തുറന്നുകാട്ടിയതിന് ബിജെപി പ്രവര്‍ത്തകര്‍ വീടാക്രമിച്ചുവെന്ന് ആം ആദ്മി എംപി സഞ്ജയ് സിംഗ്.

നോര്‍ത്ത് അവന്യുവിലെ സഞ്ജയ് സിംഗിന്റെ വീടിന്റെ ഗേറ്റിനും നേരെ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമകിള്‍ അതിക്രമിച്ച് വീടിനകത്ത് കയറാന്‍ ശ്രമിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

'' എന്റെ വീടിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ബിജെപിക്കാര്‍ ഒന്നോര്‍ത്തോളൂ നിങ്ങളെന്തൊക്കെ തെമ്മാടിത്തരം കാണിച്ചാലും രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് പിരിച്ച തുക മോഷ്ടിക്കാന്‍ ഞാന്‍ അനുവദിക്കില്ല. അതെന്ന കൊന്നിട്ടായാലും,'' സഞ്ജയ് സിംഗ് പറഞ്ഞു.

ശ്രീരാമജന്മഭൂമി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായിട്ടുള്ള ചംപത് റായി രണ്ട് കോടി രൂപ വിലയുള്ള 1.208 ഹെക്ടര്‍ സ്ഥലം ട്രസ്റ്റ് അംഗമായിട്ടുള്ള അനില്‍ മിശ്രയുടെ സഹായത്തോടു കൂടി 18 കോടി രൂപയ്ക്ക് വാങ്ങിയെന്ന ആരോപണം സഞ്ജയ് സിംഗ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT