Around us

‘ശമ്പളം വേണ്ട, ഒറ്റക്കെട്ടായി നേരിടാം’ ; ആരോഗ്യമന്ത്രിയുടെ പോസ്റ്റിന് താഴെ സഹായപ്രവാഹം 

THE CUE

കൊറോണ വൈറസ് സംബന്ധിച്ച ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ സഹായവാഗ്ദാനങ്ങളുമായി നിരവധി പേര്‍. ഭീതിയുടെ ഈ കാലത്ത് മാതൃകയാവുകയാണ് ഈ മനുഷ്യര്‍. നാടിന് വേണ്ടി ഒറ്റക്കെട്ടായി പോരാടാമെന്നും, ശമ്പളം വേണ്ട എന്നുമറിയിച്ചാണ് നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഐസൊലേഷന്‍ വാര്‍ഡില്‍ സ്റ്റാഫ് കുറവുണ്ടെങ്കില്‍ ഞാന്‍ റെഡിയാണ് ശമ്പളം വേണ്ട, നാടിന് വേണ്ടി ഒറ്റക്കെട്ടായി പോരാടാമെന്നാണ് ബെയ്‌സി ബെന്നി എന്ന യുവതി കമന്റ് ചെയ്തിരിക്കുന്നത്. ആശുപത്രികളില്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ ഓടിക്കാന്‍ ഡ്രൈവറെ ആവശ്യം ഉണ്ടെങ്കില്‍ വരാന്‍ തയ്യാറാണ് എന്നാണ് അമല്‍ ജയകുമാര്‍ എന്നയാളുടെ കമന്റ്. 'ഞാനും ഒരു നഴ്‌സാണ് ഇപ്പോള്‍ ജോലി ചെയ്യുന്നില്ല, ഐസൊലേഷന്‍ വാര്‍ഡില്‍ രാത്രിയിലുള്‍പ്പടെ ജോലി ചെയ്യാന്‍ ഞാനും തയ്യാറാണ്. ഒരു ശമ്പളവും തരേണ്ട', ദേവിക ശിവദാസ് പറയുന്നു. ഇങ്ങനെ നിരവധി ആളുകളാണ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം പത്തനംതിട്ട ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന 12 പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. 25 പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. സംസ്ഥാനത്താകെ 3313 പേരാണ് നിരക്ഷണത്തിലുള്ളത്. ഇതില്‍ 293 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT