Around us

ജനം ടിവി പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; ബാര്‍ക് റേറ്റിങ്ങില്‍ പിന്തള്ളപ്പെട്ടു

THE CUE

സംഘ്പരിവാര്‍-ബിജെപി അനുകൂല വാര്‍ത്താചാനലായ ജനം ടിവിയില്‍ നിന്ന് പ്രേക്ഷകര്‍ അകലുന്നു. ബാര്‍കിന്റെ (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ) ഓഗസ്റ്റ് 17 ശനിയാഴ്ച്ച മുതല്‍ 23-ാം തീയതി വരെയുള്ള ഇന്‍ഡക്‌സ് പ്രകാരം ജനം ടിവി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാസങ്ങളോളം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നിന്ന ശേഷമാണ് ചാനല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ഇടിവുണ്ടായിരിക്കുന്നത്.

ശബരിമല സമരത്തിന്റെ സമയത്തും തെരഞ്ഞെടുപ്പ് കാലത്തും ജനം ടിവിയുടെ ബാര്‍ക് റേറ്റിങ് കുത്തനെ ഉയര്‍ന്നിരുന്നു. ബാര്‍ക് റേറ്റിങ്ങ് കൂട്ടാനായി വീടുകളിലും സ്ഥാപനങ്ങളിലും പരമാവധി സമയം ജനം ടിവി ചാനല്‍ തന്നെ പ്ലേ ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി-സംഘ്പരിവാര്‍ അനുകൂലികള്‍ ക്യാംപെയ്ന്‍ നടത്തിയിരുന്നു.

28.19 പോയിന്റ് മാത്രമായി ആറാം സ്ഥാനത്താണ് ജനം ടിവി. 112.87 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മനോരമ ന്യൂസിന് 62.86 പോയിന്റ്. 57.13 പോയിന്റുമായി മാതൃഭൂമി ന്യൂസ് മൂന്ന് സ്ഥാനത്ത്. ന്യൂസ് 18 കേരള (33.55) ട്വന്റി ഫോര്‍ (33.31) എന്നീ വാര്‍ത്താചാനലുകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. ഏഴാം സ്ഥാനത്തുള്ള മീഡിയ വണ്‍ ടിവിയ്ക്ക് 18.54 പോയിന്റ്. 11.13 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കൈരളി പീപ്പിള്‍.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT