Around us

‘തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും ഉപയോഗിച്ച് ക്രൂരമര്‍ദ്ദനം’ ; ചൈനീസ് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് 

THE CUE

ലഡാക്കിലെ ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കേണലുള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനിയുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുഭാഗത്തുനിന്നും വെടിവെപ്പുണ്ടായിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം അതിര്‍ത്തിയില്‍ നിലയുറപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ചൈനീസ് ട്രൂപ്പുകള്‍ മുന്നേറിയതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം.

ഇതേ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടാവുകയും മര്‍ദ്ദനത്തിലേക്ക് വഴിമാറുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറ്റണ്‍ കൊണ്ടും കല്ലുകൊണ്ടുമാണ് കേണല്‍ സന്തോഷിന് മര്‍ദ്ദനമേറ്റത്. ഇതോടെ സൈനികരും പ്രത്യാക്രമണം നടത്തി. സംഘര്‍ഷം മണിക്കൂറുകള്‍ നീണ്ടുനിന്നെന്നും ഒടുവില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് വിവരം. ചൈനീസ് പക്ഷത്തും ജീവഹാനിയുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഭാഗത്ത് 11 സൈനികര്‍ക്ക് പരിക്കുണ്ട്. 16 ബിഹാര്‍ ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസറാണ് കൊല്ലപ്പെട്ട ആന്ധ്ര സ്വദേശി കേണല്‍ സന്തോഷ്. 1975 ന് ശേഷം ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ സൈനികരുടെ മരണം ഇതാദ്യമാണ്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT