Around us

മലപ്പുറത്ത് അയ്യപ്പക്ഷേത്രം ആക്രമിച്ച് വിസര്‍ജ്യമെറിഞ്ഞയാളെ അറസ്റ്റ് ചെയ്തു; ലക്ഷ്യം മതസ്പര്‍ദ്ധയെന്ന് പൊലീസ്  

THE CUE

മലപ്പുറം വളാഞ്ചേരിയില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച് വിസര്‍ജ്യമെറിഞ്ഞയാളെ അറസ്റ്റ് ചെയ്തു. എടയൂര്‍ നെയ്തല്ലൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രം ആക്രമിച്ച കേസില്‍ രാമകൃഷ്ണന്‍ (50) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാവിന്റെ അനുജനെ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. രാമകൃഷ്ണന്‍ മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നും പ്രദേശത്ത് മതസ്പര്‍ദ്ധയും അക്രമവുമാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്നും വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി മനോഹരന്‍ 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

ആഗസ്റ്റ് 27നാണ് ക്ഷേത്രം ആക്രമിക്കപ്പെട്ടത്. നാഗപ്രതിഷ്ഠയും രക്ഷസ് പ്രതിഷ്ഠയും തകര്‍ത്ത അക്രമി മനുഷ്യ വിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിലേക്ക് എറിഞ്ഞു.
മദ്യലഹരിയില്‍ പ്രതിഷ്ഠ തകര്‍ക്കുകയും ക്ഷേത്രത്തിലേക്ക് വിസര്‍ജ്യം എറിയുകയും ചെയ്തു. രാമകൃഷ്ണന്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തിരിക്കുന്നത്. ഒരു മതസ്പര്‍ദ്ധയുണ്ടായാല്‍ കണ്ടുനിന്ന് ചിരിക്കാമെന്ന് അയാള്‍ കരുതിക്കാണും.
സി ഐ, വളാഞ്ചേരി

നാട്ടില്‍ കുഴപ്പങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാകാം രാമകൃഷ്ണന്‍ ഇത് ചെയ്തത്. അല്ലെങ്കില്‍ ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. താന്‍ കാരണം പ്രശ്‌നമുണ്ടാകുന്നതും പൊലീസ് വരുന്നതും നടപടിയെടുക്കുന്നതും പത്രക്കാര്‍ വരുന്നതും എല്ലാം കണ്ട് രസിക്കാനുള്ള ഒരു മാനസികാവസ്ഥ ആള്‍ക്കുണ്ടാകാം. എല്ലാത്തിനും കാരണക്കാരനാകുന്നതിന്റെ സന്തോഷം. എന്നാല്‍ രാമകൃഷ്ണന്‍ മാനസികാസ്വാസ്ഥ്യമുള്ളയാളുമല്ല. മതസ്പര്‍ദ്ധയുണ്ടാക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഇതില്‍ കാണുന്നില്ല. സംഭവത്തിന് രാഷ്ട്രീയ പാര്‍ട്ടികളുമായോ മറ്റെതെങ്കിലും സംഘടനകളുമായോ ബന്ധമില്ല. രാമകൃഷ്ണനെ വെള്ളിയാഴ്ച്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

ക്ഷേത്രം ആക്രമിക്കപ്പെട്ടതിനേത്തുടര്‍ന്ന് പ്രദേശത്ത് സംഘ്പരിവാര്‍ വിദ്വേഷപ്രചരണം നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. പ്രദേശത്ത് ഹിന്ദു ഐക്യവേദി പ്രകടനം നടത്തിയെന്നും പ്രസംഗങ്ങള്‍ക്കിടെ വര്‍ഗീയ പരാമര്‍ശമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഹിന്ദുഐക്യ വേദി പരിപാടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT