രാഹുല്‍ ഗാന്ധി 
Around us

‘ഞാന്‍ ഒറ്റയ്ക്കാണ് നിന്നത്’; തുറന്നതെഴുതിയ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധി  

THE CUE

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജി വെയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സേവനം ചെയ്യാനായത് അംഗീകാരമായി കാണുന്നു. തുടര്‍ന്നും പാര്‍ട്ടിയോടൊപ്പം ഉണ്ടാകും. ചില സമയങ്ങളില്‍ താന്‍ ഒറ്റയ്ക്കാണ് നിന്നതെന്ന് രാഹുല്‍ കത്തില്‍ കുറിക്കുന്നു.

ഞാന്‍ പൊരുതിയത് ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. ചില സമയങ്ങളില്‍ ഞാന്‍ പൂര്‍ണമായും ഒറ്റയ്ക്കായിരുന്നു. അതില്‍ എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്.
രാഹുല്‍ ഗാന്ധി

ബിജെപിയോട് എനിക്ക് വെറുപ്പോ ദേഷ്യമോ ഇല്ല. പക്ഷെ, എന്റെ ശരീരത്തില്‍ ജീവനുള്ള ഓരോ സെല്ലുകളും സഹജാവബോധത്തോടെ ഇന്ത്യയേക്കുറിച്ചുള്ള അവരുടെ ആശയത്തെ എതിര്‍ക്കും. 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പോരാടിയത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് അല്ലെന്നും ഇന്ത്യന്‍ ഭരണകൂടത്തിന്റെ സംവിധാനങ്ങളോട് മുഴുവനായാണെന്നും രാഹുല്‍ കത്തില്‍ പറയുന്നു.

താന്‍ ഇനി മുതല്‍ പാര്‍ട്ടി പ്രസിഡന്റ് അല്ല എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാഹുല്‍ രാജിക്കത്ത് ട്വീറ്റ് ചെയ്ത്. പുതിയ അദ്ധ്യക്ഷനെ ഒരു ആഴ്ച്ചയ്ക്കകം ചുമതലപ്പെടുത്തുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT