Around us

‘രാഹുല്‍ അങ്ങനെ പറഞ്ഞപ്പോള്‍ രാജിവെയ്ക്കണോയെന്ന് മന്‍മോഹന്‍ ചോദിച്ചു’; വെളിപ്പെടുത്തലുമായി അലുവാലിയ 

THE CUE

രാഹുല്‍ഗാന്ധി ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് രാജിവെയ്ക്കുന്ന കാര്യം പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിങ് ചിന്തിച്ചിരുന്നതായി മുന്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ. ബാക്ക്‌സ്റ്റേജ് :ദ സ്‌റ്റോറി ബിഹൈന്‍ഡ് ഇന്ത്യാസ് ഹൈ ഗ്രോത്ത് ഇയേഴ്‌സ്' എന്ന പുസ്തകത്തിലാണ് അലുവാലിയയുടെ വെളിപ്പെടുത്തല്‍. കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്ക് ഉടന്‍ അയോഗ്യത കല്‍പ്പിക്കുന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ ബില്‍ കീറിയെറിഞ്ഞായിരുന്നു പ്രതിഷേധം. ഇത് മന്‍മോഹന്‍സിങ്ങിനെ ഉലച്ചുകളഞ്ഞിരുന്നുവെന്നാണ് അന്നത്തെ ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷന്‍ തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നത്. അന്ന് മന്‍മോഹന്‍സിങ് ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിലായിരുന്നു. ഈ ഡെലിഗേഷന്റെ ഭാഗമായിരുന്നു താന്‍. ഈ സമയത്ത് തന്റെ സഹോദരനും മുന്‍ ഐഎസ് ഓഫീസറുമായ സഞ്ജീവ് മന്‍മോന്‍സിങ്ങിനെതിരെ ഒരു ലേഖനം എഴുതിയിരുന്നു.

ആ ലേഖനം താന്‍ മന്‍മോഹന്‍സിങ്ങിനെ കാണിച്ചു. അദ്ദേഹം അത് വായിച്ചു നോക്കി. തുടര്‍ന്ന് താന്‍ രാജിവെയ്‌ക്കേണ്ടതുണ്ടോയെന്ന് ചോദിച്ചു. എന്നാല്‍ ഇപ്പോള്‍ രാജിവെയ്ക്കുന്നത് ഉചിതമാകില്ലെന്ന മറുപടിയാണ് നല്‍കിയത്. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ മന്‍മോഹന്‍ രാജി അഭ്യൂഹങ്ങള്‍ തള്ളുകയായിരുന്നുവെന്നും അലുവാലിയ പരാമര്‍ശിക്കുന്നു.

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

SCROLL FOR NEXT