Around us

അഗ്നിപഥില്‍ അക്ഷരം മുട്ടി ന്യൂസ് അവര്‍; പ്രതിഷേധം കത്തുമ്പോഴും പ്രൈം ടൈമില്‍ ഇതുവരെയും ചര്‍ച്ചചെയ്യാതെ ഏഷ്യാനെറ്റ് ന്യൂസ്

രാജ്യത്ത് ഉടനീളം അഗ്നിപഥ് പ്രക്ഷോഭം ശക്തമായിട്ടും വിഷയം ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രൈം ടൈം ചാനല്‍ പരിപാടിയായ ന്യൂസ് അവറില്‍ ഇതുവരെ ചര്‍ച്ചചെയ്തില്ല. മാതൃഭൂമി, മനോരമ ന്യൂസ്, മീഡിയ വണ്‍. ട്വന്‍റി ഫോര്‍ തുടങ്ങിയ ചാനലുകള്‍ അഗ്നിപഥ് പ്രൈം ടൈം പരിപാടിയില്‍ ചര്‍ച്ച ചെയ്‌തെങ്കിലും കഴിഞ്ഞ ആറ് ദിവസത്തില്‍ ഒരു ദിവസം പോലും ഏഷ്യാനെറ്റ് ന്യൂസ് അവര്‍ വിഷയം ചര്‍ച്ചയ്ക്ക് എടുത്തിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ താഴെ പറയുന്നത് പ്രകാരമായിരുന്നു ഏഷ്യാനെറ്റിലെ ചര്‍ച്ചകള്‍. അഗ്നിപഥില്‍ വലിയ പ്രക്ഷോഭങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടെ പടര്‍ന്ന ശനിയാഴ്ച ഏഷ്യാനെറ്റ് ചര്‍ച്ച ചെയ്തത് ലോക കേരള സഭയില്‍ പുല്ലയിലിന് കാര്യമുണ്ടോ? എന്നതായിരുന്നു.

തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ചാനല്‍ എട്ട് മണി ചര്‍ച്ചയ്ക്ക് എടുത്ത വിഷയങ്ങള്‍ ഇപ്രകാരമാണ്.

2022- പതിനൊന്ന് ജൂണ്‍ മുതല്‍ 18 ജൂണ്‍ വരെ ഏഷ്യാനെറ്റ് ചര്‍ച്ച ചെയ്ത വിഷയങ്ങള്‍

ആരുടെ തിരക്കഥ- 11 ജൂണ്‍

എവിടുത്തെ ന്യായം? 12 ജൂണ്‍

വിമാനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ- 13 ജൂണ്‍

വധശ്രമമോ പ്രതിഷേധമോ- 14 ജൂണ്‍

കുടുംബത്തെ കുടുക്കുമോ- 15 ജൂണ്‍

കസ്റ്റംസിന്റെ കള്ളക്കളിയോ- 16 ജൂണ്‍

ലോക കേരള സഭ ധൂര്‍ത്താകുമ്പോള്‍- 17ജൂണ്‍

പുല്ലയില്‍ പവര്‍ഫുള്ളോ- 19 ജൂണ്‍

ലോക കേരള സഭ ധൂര്‍ത്തോ?

കസ്റ്റംസിന്റെ കള്ളക്കളിയോ?

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ കുടുംബത്തെ കുടുക്കുമോ?

വധശ്രമമോ പ്രതിഷേധമോ?

ആകാശത്ത് ആക്രമണമോ, വിമാനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ

ജനത്തിന്റെ വഴിമുടക്കിയോ സുരക്ഷ?

തുടങ്ങിയ വിഷയങ്ങളിലാണ് കഴിഞ്ഞ ആറ് ദിവസമായി എഷ്യാനെറ്റ് ന്യൂസ് അവറില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും മറ്റ് പരിപാടികളും ചാനലിലും വെബിലും സംപ്രേഷണം ചെയ്തിട്ടുണ്ട്.

2022- പതിനൊന്ന് ജൂണ്‍ മുതല്‍ 18 ജൂണ്‍ വരെ ഏഷ്യാനെറ്റ് ചര്‍ച്ച ചെയ്ത വിഷയങ്ങള്‍

ആരുടെ തിരക്കഥ- 11 ജൂണ്‍

എവിടുത്തെ ന്യായം? 12 ജൂണ്‍

വിമാനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ- 13 ജൂണ്‍

വധശ്രമമോ പ്രതിഷേധമോ- 14 ജൂണ്‍

കുടുംബത്തെ കുടുക്കുമോ- 15 ജൂണ്‍

കസ്റ്റംസിന്റെ കള്ളക്കളിയോ- 16 ജൂണ്‍

ലോക കേരള സഭ ധൂര്‍ത്താകുമ്പോള്‍- 17ജൂണ്‍

പുല്ലയില്‍ പവര്‍ഫുള്ളോ- 19 ജൂണ്‍

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT