Around us

ആര്യന്‍ ഖാന് ജാമ്യമില്ല; അപേക്ഷ മുംബൈ പ്രത്യേക എന്‍ഡിപിഎസ് കോടതി തള്ളി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആഡംബരക്കപ്പലിലെ ലഹരിക്കേസില്‍ പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക എന്‍ഡിപിഎസ് കോടതി തള്ളി. കേസില്‍ അറസ്റ്റിലായ മറ്റ് രണ്ട് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എന്‍സിബി വാദിച്ചത്. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. തെളിവൊന്നും കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചു.

23കാരനായ ആര്യന്‍ ഒക്ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പടെയുള്ളവരെ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. മൂന്നിന് ആര്യന്‍ ഉള്‍പ്പടെയുള്ളവരെ എന്‍സിബി കസ്റ്റഡില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരെയും പിന്നീട് ഏഴ് വരെയും കസ്റ്റഡി നീട്ടി. ഒക്ടോബര്‍ 7ന് ആര്യനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡയില്‍ വിട്ടു. തുടര്‍ന്ന് മുംബൈ ആര്‍ഥര്‍ റോഡ് ജയിലിലേക്ക് മാറ്റുകയും ചെയ്തു. തൊട്ടടുത്ത ദിവസം ആര്യന്‍ ഖാന്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

മലയാളത്തിന്റെ 'വണ്ടർ വുമൺ'; മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ലോക'

ജയസൂര്യയുടെ പിറന്നാൾ സ്പെഷ്യൽ; 'കത്തനാർ' ഫസ്റ്റ് ലുക്ക് പുറത്ത്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

SCROLL FOR NEXT