Around us

'കഴുത്തിന് പിടിച്ച് തള്ളി, ഷൂ ഇടാന്‍ പോലും അനുവദിച്ചില്ല'; മുംബൈ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് അര്‍ണബ് ഗോസ്വാമി

മുംബൈ പൊലീസ് തന്നെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. കയ്യിലെ പരുക്ക് കാണിച്ചുകൊണ്ടായിരുന്നു അര്‍ണബ് പൊലീസ് തന്നെ മര്‍ദിച്ചതായി മാധ്യമങ്ങളോട് പറഞ്ഞത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാപ്രേരണ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചയായിരുന്നു മുംബൈ പൊലീസ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.

തന്നെ വളഞ്ഞ പൊലീസുകാര്‍ കഴുത്തിന് പിടിച്ച് തള്ളുകയും മര്‍ദിക്കുകയും ചെയ്തു. ഷൂ ഇടാന്‍ പോലും അനുവദിച്ചില്ലെന്നും അര്‍ണബ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഉപദ്രവിച്ച പൊലീസുകാരുടെ പേരുകളും റിപ്പബ്ലിക്ക് ടിവിയുടെ വീഡിയോയില്‍ അര്‍ണബ് പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ് നായ്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണാബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയതത്. അന്‍വായ് നായ്കിന്റെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണാബ് ഗോസ്വാമിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT