Around us

പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് അര്‍ണാബ് ഗോസ്വാമി; അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രകാശ് ജാവഡേക്കര്‍

പൊലീസ് കയ്യേറ്റം ചെയ്തുവെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി. മുംബൈ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോകുകയാണെന്ന് ആരോപിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പബ്ലിക് ടിവി പുറത്തുവിട്ടു. അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരെ ബി.ജെ.പി രംഗത്തെത്തി.

അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെയുള്ള നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ആരോപിച്ചു. അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന നടപടിയാണ്. മാധ്യമങ്ങളോട് പാലിക്കേണ്ട മര്യാദയിതല്ലെന്നും പ്രകാശ് ജാവഡേക്കര്‍ ട്വീറ്റ് ചെയ്തു.

തെളിവുണ്ടെങ്കില്‍ പൊലീസിന് നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് ശിവസേന. നിയമാനുസൃതമായാണ് അറസ്റ്റ് ചെയ്തതെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി.

ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ് നായ്കിന്റെയും മാതാവിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണാബ് ഗോസ്വാമിയെ ഇന്ന് രാവിലെ മുംബൈ പൊലീസ് അറസ്റ്റ് ചെയതത്. അന്‍വായ് നായ്കിന്റെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണാബ് ഗോസ്വാമിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT