Around us

സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കാനുള്ള നീക്കത്തിന് തിരിച്ചടി;അനുമതി നിഷേധിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകരെ നേരിടുന്നതിനായി താല്‍ക്കാലിക ജയിലുകള്‍ സജ്ജമാക്കാനുള്ള പൊലീസിന്റെ നീക്കത്തിന് തിരിച്ചടി. ഡല്‍ഹിയിലെ സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാനായിരുന്നു പൊലീസിന്റെ തീരുമാനം. ഒമ്പത് സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ പൊലീസ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് ആംആദ്മി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

താല്‍ക്കാലിക ജയിലുകള്‍ ഒരുക്കാനുള്ള പൊലീസ് നീക്കത്തിന് അനുമതി നല്‍കരുതെന്ന് ആംആദ്മി നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമാധാനപകമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും സമരക്കാരെ ജയിലിലിടാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. അതിര്‍ത്തികള്‍ അടച്ച് സമരത്തെ നേരിടാനുള്ള പൊലീസിന്റെ നീക്കം പരാജയപ്പെടുകയാണ്. ബാരിക്കേഡുകള്‍ തകര്‍ത്തത് പലയിടത്തും സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT